banner

മാസ്ക്കില്ലാത്തത് ചോദ്യം ചെയ്ത എസ്.ഐയ്ക്ക് സംഘം ചേർന്ന് മർദ്ദനം; എസ്.ഐ ജില്ലാ ആശുപത്രിയിൽ


തിരുവനന്തപുരം : മാസ്ക്ക് ധരിക്കാത്തതിനെ ചോദ്യം ചെയ്ത എസ് ഐയെ സംഘം ചേർന്ന് മർദ്ദിച്ചു. പരിക്കേറ്റ എസ്.ഐ നന്ദകൃഷ്ണനാഥിനെ പേരൂർക്കട ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് കുടപ്പനക്കുന്ന് ജംഗ്ഷനിലായിരുന്നു സംഭവം. പെട്രോളിംഗിനിടെ മാസ്ക്ക് ധരിക്കാത്ത സംഘത്തെ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. കാര്യങ്ങൾ ബോധ്യപ്പെടുത്തിയപ്പോൾ ബഹളം കൂട്ടിയ സംഘം എസ് ഐ യെ കൈയ്യേറ്റം ചെയ്യുകയായിരുന്നു.

Post a Comment

0 Comments