തൊണ്ടവേദനയ്ക്ക് ആശ്വാസം ലഭിക്കുന്നതിനായി ഉറങ്ങുന്നതിനുമുമ്പ് ചെറു ചൂടുള്ള മഞ്ഞള്‍ പാല്‍ കുടിക്കുക. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മഞ്ഞള്‍ പാല്‍ വളരെ നല്ലതാണ്.
മഞ്ഞളില്‍ ആന്റിഓക്സിഡന്റുകളുടെ ഉറവിടമായ കുര്‍ക്കുമിന്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും രോഗങ്ങളും അണുബാധകളും തടയാനും സഹായിക്കുന്നു. മഞ്ഞള്‍ പാല്‍ പതിവായി കഴിക്കുന്നത് ക്യാന്‍സര്‍, ഹൃദ്രോഗം മുതലായവ തടയുന്നതിനും സഹായിക്കുന്നു. മഞ്ഞള്‍ പാല് മലബന്ധം ഉള്ളവര്‍ക്ക് മികച്ച പ്രതിവിധിയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
കൂടാതെ പലതരത്തിലുള്ള ശരീര വേദനകള്‍ക്ക് ആശ്വാസം നല്‍കാനും മഞ്ഞള്‍ പാലിന് കഴിയും. ആര്‍ത്തവ വേദന ഉണ്ടാകുമ്പോള്‍ ഒരു ഗ്ലാസ് മഞ്ഞള്‍ പാല്‍ കുടിക്കുന്നത് വളരെ നല്ലതാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കാന്‍ മഞ്ഞള്‍ പാല്‍ സഹായിക്കും. ഇത് ആന്റി ഓക്സിഡന്റുകളാലും ആന്റി മൈക്രോബയല്‍ ഗുണങ്ങളാലും സമ്പന്നമായതിനാല്‍ ശ്വാസകോശത്തെ വൃത്തിയാക്കാന്‍ സഹായിക്കുന്നു.
കൂടാതെ കുര്‍ക്കുമിന്‍ സൈനസ് പ്രശ്‌നങ്ങളെ അകറ്റുന്നു. മലിനീകരണം മൂലമുണ്ടാകുന്ന ശ്വസന പ്രശ്‌നങ്ങള്‍ക്കെതിരെ പോരാടാനും മഞ്ഞള്‍ പാല്‍ സഹായിക്കുന്നു.
0 Comments