Latest Posts

അഞ്ചാലുംമൂട് ബൈപ്പാസിൽ കാർ ബൈക്കിലിടിച്ച് അപകടം; യുവാവിന് ഗുരുതര പരിക്ക്

അഞ്ചാലുംമൂട് : ബൈപ്പാസിൽ കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരുക്ക്. ഇരവിപുരം
റഷീദ മൻസിൽ സ്വാലിഹ് 23നാണ് പരിക്കേറ്റത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ സ്വാലിഹിനെ മേവറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

ഇന്ന് (ശനിയാഴ്ച) വൈകിട്ട് 3.30നാണ് സംഭവം നടന്നത്. കാവനാട് ഭാഗത്തേക്ക് പോകാൻ സിഗ്നൽ കാത്ത് നിൽക്കുകയായിരുന്നു സ്വാലിഹ്. എതിർവശത്തെ സിഗ്നൽ മാറി കാവനാട് ഭാഗത്തേക്കുള്ള സിഗ്നൽ ലഭിച്ചതിനെ തുടർന്ന് സ്വാലിഹ് ബൈക്ക് മുൻപിലേക്കെടുക്കവേ സിഗ്നൽ തെറ്റിച്ച അഞ്ചാലുംമൂട്ടിൽ നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ സ്വാലിഹിനെ നാട്ടുകാർ ചേർന്ന് മേവറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും മുഖത്തും മാണ് പരിക്കേറ്റത്.  അഞ്ചാലുംമൂട് പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

0 Comments

Headline