banner

പ്രാക്കുളം ഗവൺമെൻ്റ് എൽ.പി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനാചരണം!, മൂന്ന് ദിവസമായി നടന്നു വന്ന യോഗ പരിചയപ്പെടുത്തലും പരിശീലനവും ഇന്ന് സമാപിച്ചു, വേറിട്ട കാഴ്ച

Published from Blogger Prime Android App
പ്രാക്കുളം ഗവ എൽ.പി. സ്കൂളിൽ, ഗുരു ചന്ദ്രദത്തൻ മാഷുടെ നേതൃത്വത്തിൽ യോഗ പരിശീലനത്തിൽ ഏർപ്പെട്ട എൽ.പി. തലത്തിലെ കുട്ടികൾ

കൊല്ലം : സ്പിക‍്‍മാകെ സാംസ്കാരിക സംഘടനയുമായി സഹകരിച്ച് പ്രാക്കുളം ഗവ എൽ.പി. സ്കൂളിൽ മൂന്നു ദിവസമായി നടന്നു വരുന്ന യോഗ പരിചയപ്പെടുത്തലും പരിശീലനവും ജൂൺ21  ന് അന്താരാഷ്ട്ര യോഗ ദിനാചരണത്തോടെ സമാപിച്ചു.  ഗുരു ചന്ദ്രദത്തൻ മാഷുടെ നേതൃത്വത്തിൽ  മൂന്നു ദിവസമായി കുട്ടികൾ വിവിധ യോഗ മുറകൾ പരിചയപ്പെട്ടു. എസ്.സി.ഇ.ആർ.റ്റി തയ്യാറാക്കിയ ഏകീകൃത യോഗ പഠന ക്രമമനുസരിച്ചായിരുന്നു പരിശീലനം. സമാപന യോഗം കൊല്ലം ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആന്റണി പീറ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്‍മാസ്റ്റർ കണ്ണൻ, സ്പിക്‍മാകെ  സംസ്ഥാന സെക്രട്ടറി ഷാജി, പിറ്റിഎ പ്രസിഡന്റ് ജാൻവാരിയോസ്, മിനി. ജെ, ജിബി ടി ചാക്കോ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments