banner

കിരൺ കുമാറിന് കൊവിഡ്

വിസ്മയ കേസ് പ്രതി കിരൺ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. നിലമേൽ കൈതോടുള്ള വിസ്മയയുടെ വീട്ടിലേക്ക് തെളിവെടുപ്പിനായി കൊണ്ടുവരാനിരിക്കെയാണ് കിരൺ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തെളിവെടുപ്പ് മാറ്റിവച്ചു.

ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വിസ്മയയുടെ വീട്ടിലെ തെളിവെടുപ്പ് കൊവിഡ് മുക്തനായ ശേഷമാകും നടത്തുക.

നിലമേൽ കൈതോട് ഉള്ള വിസ്മയയുടെ വീട്ടിലേക്ക് കിരൺകുമാറിനെ തെളിവെടുപ്പിന് കൊണ്ടുവരുമെന്നറിഞ്ഞ് രാവിലെ തന്നെ സ്ഥലത്ത് ആളുകൾ തടിച്ചുകൂടി. പ്രതിയെ എത്തിക്കുമ്പോൾ പ്രതിഷേധിക്കാനും സംഘടനകൾ സജ്ജമായി. പക്ഷേ അതിനിടയിലാണ് പ്രതിക്ക് കൊവിഡ് ആണെന്ന സ്ഥിരീകരണം. ജനങ്ങളെ ഒഴിപ്പിക്കാനുള്ള മാർഗം ആണെന്ന് പറഞ്ഞ് ചിലർ കുറെ സമയം അവിടെ തുടർന്നു. വാർത്ത ഉറപ്പിച്ചതോടെ മടങ്ങിപ്പോയി. പൊലീസിൽ ഇപ്പോഴും വിശ്വാസം എന്ന് വിസ്മയയുടെ വീട്ടുകാർ.

ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കാൻ ഇരിക്കെയാണ് കിരൺകുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ പ്രതിയെ പോരുവഴിയിലെ വീട്ടിലും ബാങ്കിലും എത്തിച്ച് തെളിവെടുത്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരീക്ഷണത്തിൽ പോകും. നിയമോപദേശത്തിനു ശേഷമാകും അന്വേഷണസംഘത്തിന്റെ തുടർനടപടികൾ.

Post a Comment

0 Comments