banner

വീട്ടമ്മയെ കബളിപ്പിച്ച് 21 ലക്ഷം തട്ടി; വാഗ്ദാനം കെ.എസ്.എഫ്.ഇയിൽ നിന്ന് ഹോം ലോൺ.

തിരുവനന്തപുരം : കെ.എസ്.എഫ്.ഇ യിൽ നിന്നും ഹോം ലോൺ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് വീട്ടമ്മയുടെ വസ്തു ജാമ്യം വച്ച് 21 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ പ്രതികളെ മെഡിക്കൽ കോളേജ് പോലീസ് പിടികൂടി. നെയ്യാറ്റിൻകര തൊഴുക്കൽ കൈപ്പുറത്ത് വീട്ടിൽ പ്രേംചന്ദ് (34), കാട്ടാക്കട കരിയംകോട് തോട്ടരികത്ത് വീട്ടിൽ അനിൽകുമാർ (33) എന്നിവരാണ് അറസ്റ്റിലായത്.

2017-മുതലാണ് തട്ടിപ്പിന്റെ തുടക്കം. കെ.എസ്.എഫ്.ഇ എജെന്റുമാര്‍ എന്ന് സ്വയം പരിചയപ്പെടുത്തി ആക്കുളം മുണ്ടനാട് കുന്നിൽ വീട്ടില്‍ മിനിയെയാണ് പ്രതികൾ കബളിപ്പിച്ച് പണം തട്ടിയെടുത്തത്. ഹോം ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വസ്തുവിന്റെ രേഖകൾ കൈവശപ്പെടുത്തിയ പ്രതികൾ കെ.എസ്.എഫ്.ഇ മെഡിക്കൽ കോളേജ് ബ്രാഞ്ചിൽ വീട്ടമ്മ അറിയാതെ ചിട്ടികൾ പിടിക്കുന്നതിന് ജാമ്യം വച്ചാണ് പലപ്പോഴായി 21 ലക്ഷത്തോളം രൂപ തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു.

തുടർന്ന് തട്ടിപ്പു മനസിലാക്കിയ വീട്ടമ്മ 2019-ൽ കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ കുറിച്ച് കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി ഹരികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ഹരിലാൽ, എസ്.ഐ മാരായ പ്രശാന്ത്, രതീഷ്, ഷജീം, എസ്.സി.പി.ഒ നൗഫൽ, സി.പി.ഒമാരായ വിനീത്, പ്രതാപൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

HIGHLIGHTS : Thiruvananthapuram news, 21 lakh cheated by housewife; Offer Home loan from KSFE.

Post a Comment

0 Comments