banner

മെഡിക്കൽ വിദ്യാര്‍ഥിനിയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സുഹൃത്ത് ജീവനൊടുക്കി; സംഭവം എറണാകുളത്ത്



എറണാകുളം : കോതമംഗലത്ത് ഡെന്റല്‍ കോളേജ് വിദ്യാര്‍ഥിനിയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം സുഹൃത്ത് ജീവനൊടുക്കി. നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളജിലെ വിദ്യാര്‍ഥിനിയായ കണ്ണൂര്‍ നാറാത്ത് സ്വദേശിനി മാനസ(24)യെയാണ് സുഹൃത്തായ രാഖില്‍ കൊലപ്പെടുത്തിയത്. ഇരുവരും കണ്ണൂര്‍ സ്വദേശികളാണ്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.
നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളജിലെ വിദ്യാര്‍ഥിനിയായ കണ്ണൂര്‍ നാറാത്ത് സ്വദേശിനി മാനസ(24)യെയാണ് സുഹൃത്തായ രാഖില്‍ കൊലപ്പെടുത്തിയത്. ഇരുവരും കണ്ണൂര്‍ സ്വദേശികളാണ്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.
മാനസ താമസിച്ച വീട്ടിലെത്തിയ രാഖിലിനോട് നീയെന്തിന് ഇവിടെ വന്നതെന്ന് പെണ്‍കുട്ടി ചോദിച്ചിരുന്നു. ഉടനെ രാഖില്‍ മാനസയെ ബലമായി അടുത്ത മുറിയിലേക്ക് പിടിച്ചുകൊണ്ടുപോയി.കതക് അടച്ചുകുറ്റിയിട്ടു. പെട്ടെന്ന് രണ്ടു വെടിയൊച്ച മുഴങ്ങി. 
വെടിയേറ്റശേഷം ജീവനുണ്ടായിരുന്ന പെണ്‍കുട്ടിയെ നാട്ടുകാര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാനസയും രാഖിലും തമ്മില്‍ നേരത്തെ സൗഹൃദത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.പിന്നീട് മാനസ രാഖിലില്‍ നിന്നും അകലുകയായിരുന്നു.ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ഇരുവരുടെയും മൃതദേഹങ്ങള്‍ കോതമംഗലം ബസേലിയോസ് ആശുപത്രിയിലേക്ക് മാറ്റി.കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി എറണാകുളം റൂറല്‍ പോലീസ് അറിയിച്ചു

Post a Comment

0 Comments