Latest Posts

ഓസ്ട്രേലിയയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് മലയാളി അമ്മയും കുട്ടിയും മരിച്ചു; രണ്ടു കുട്ടികൾ ഗുരുതരാവസ്ഥയിൽ

തൃശൂർ : ഓസ്ട്രേലിയയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് മലയാളികളായ അമ്മയും കുഞ്ഞും മരിച്ചു. ചാലക്കുടി പോട്ട നാടുകുന്ന് പെരിയച്ചിറ ചുള്ളിയാടൻ സ്വദേശി ബിബിന്റെ ഭാര്യ ലോട്സിയും (35) മകനുമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മറ്റ്ര രണ്ട് കുട്ടികൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബിബിന്റെ ആരോഗ്യനില ഗുരുതരമല്ല.

ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. വ്യാഴാഴ്ച രാവിലെ 7.20ഓടെയാണ് (പ്രാദേശിക സമയം ) ഗോർ ഹൈവേയിൽ മില്ലർമാൻ ഡൗൺസിൽ വച്ച് അപകടമുണ്ടായതെന്ന് ക്വീന്സ്ലാന്റ് പൊലിസ് വെളിപ്പെടുത്തിയിരിക്കുന്നത്. മലയാളി കുടുംബം യാത്ര ചെയ്തിരുന്ന ടൊയോട്ട ക്ലൂഗർ എസ് യു വിയും, ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഓറഞ്ച് സ്വദേശി ബിബിനും ഭാര്യ ലോട്സിയും മക്കളും യാത്ര ചെയ്തിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മാതാവ് ലോട്സിയും ഒരു കുട്ടിയും മരിച്ചു. കുടുംബത്തിലെ മറ്റു രണ്ടു കുട്ടികളും ഗുരുതരാവസ്ഥയിൽ ബ്രിസ്‌ബൈനിൽ ആശുപത്രിയിലാണ്.

കുട്ടികളുടെ പിതാവ് ബിബിനെ ടൂവൂംബ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഇവരുടെ കുടുംബ സുഹൃത്തുക്കൾ പറഞ്ഞു. ട്രക്കിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത് ഉണ്ടായിരുന്നത്. അപകടം പുതിയ ജോലിക്കായുള്ള യാത്രക്കിടെ ന്യൂ സൗത്ത് വെയിൽസിലെ ഓറഞ്ചിൽ ജീവിച്ചിരുന്ന കുടുംബമാണ് ബ്രിസ്ബൈനിലേക്ക് യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ടത്.

നഴ്സായി ജോലി ചെയ്തിരുന്ന യുവതിക്ക് ബ്രിസ്ബൈനിൽ പുതിയ ജോലി കിട്ടിയതിനെ തുടർന്നായിരുന്നു യാത്രയെന്ന് കുടുംബ സുഹൃത്ത് ഇതുമായി പ്രതികരിച്ചത് . വ്യാഴാഴ്ച യാത്ര ചെയ്യാനിരുന്നെങ്കിലും, ഓറഞ്ച് മേഖലയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ഇവർ യാത്ര നേരത്തേയാക്കിയതാണെന്നും ഉള്ള വിവരണങ്ങൾ ആണ് പുറത്തുവരുന്നത്.

0 Comments

Headline