banner

കൊല്ലത്ത് വീട്ടിലെ അലമാരയിൽ അവശനിലയിൽ കണ്ടെത്തിയ സ്ത്രീ ആശുപത്രിയിൽ മരിച്ചു

കൊല്ലം : വീട്ടിലെ അലമാരയില്‍ അവശനിലയില്‍ കണ്ടെത്തിയ സ്ത്രീ ആശുപത്രിയില്‍ മരിച്ചു. കൊല്ലം അഞ്ചാലുംമൂട് നീരാവില്‍ ലിയോണ്‍ അഞ്ചെലിന ഡെയിലില്‍ ബിയാട്രീസ് ഡോളി(58)യാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ബിയാട്രീസ് ഡോളി വീട്ടില്‍ അവശനിലയില്‍ കഴിയുന്നവിവരം കഴിഞ്ഞ ചൊവ്വാഴ്ച പാലിയേറ്റീവ് നഴ്‌സ് മാര്‍ഗരറ്റാണ് അഞ്ചാലുംമൂട് ജനമൈത്രി പൊലീസില്‍ അറിയിച്ചത്.

തുടര്‍ന്ന് പൊലീസ് ബീറ്റ് ഓഫീസര്‍മാര്‍ വീട്ടിലെത്തിയപ്പോള്‍ അടപ്പില്ലാത്ത അലമാരയുടെ തട്ടില്‍ അവശനിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. ഇവരെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽവെച്ച് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

إرسال تعليق

0 تعليقات