banner

വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് രണ്ടര വയസുകാരി മരിച്ചു.

ശാസ്താംകോട്ട : വീടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണ് രണ്ടര വയസുകാരി മരിച്ചു. കുന്നത്തൂർ പാലത്തിനു സമീപം കരിമ്പിൻപുഴ സാകേതം വീട്ടിൽ അജിത് – ആതിര ദമ്പതികളുടെ മകൾ അതിഥി (രണ്ടര) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. വീടിനുള്ളിൽ കുട്ടിയെ കാണാതെ വന്നതോടെ നടത്തിയ തിരച്ചിലിലാണ് വീടിനു പരിസരത്തെ വെള്ളക്കെട്ടിൽ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാരും മാതാപിതാക്കളും ചേർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കനത്ത മഴയെ തുടർന്ന് വീടിനുപിറകിൽ കെട്ടിക്കിടന്ന വെള്ളത്തിലാണ് കുട്ടി വീണത്. കൊട്ടാരക്കര താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും

إرسال تعليق

0 تعليقات