banner

നിർമ്മാണത്തിലിരിയ്ക്കുന്ന വീടിൻ്റെ സൺഷേഡ് അടർന്ന് വീണ് യുവാവ് മരിച്ചു, സംഭവം കൊല്ലത്ത്.

കൊല്ലം / മതിലിൽ : നിർമ്മാണത്തിലിരിയ്ക്കുന്ന വീടിൻ്റെ സൺഷേഡ് അടർന്ന് വീണ് യുവാവ് മരിച്ചു. വീട് നിർമ്മാണ ജോലിയ്ക്കായി എത്തിയ നീരാവിൽ സ്വദേശിയായ രാജീവ് (39) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.

താഴെ ജോലി ചെയ്യവെ ഇദ്ദേഹത്തിൻ്റെ മുകളിലേക്ക് സൺഷേഡ് അടർന്ന് വീഴുകയായിരുന്നു. സംഭവത്തിൽ സഹോദരൻ്റെ പരാതിയിന്മേൽ അഞ്ചാലുംമൂട് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

إرسال تعليق

0 تعليقات