അഞ്ചൽ : കരവാളൂരിൽ നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചൽ കോമളംകുന്ന് സ്വദേശിയും ബി.എസ്.എൻ.എൽ താൽക്കാലിക ജീവനക്കാരനുമായ അരുൺ രാജാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് ശേഷം ജില്ലാ സഹകരണ ബാങ്കിന് (കേരള ബാങ്ക് ) മുന്നിലായിരുന്നു അപകടം. അഞ്ചലിൽ നിന്ന് പുനലൂരേക്ക് പോയ ഒരു സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് എതിർ വശത്തെ കടയിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ഇതിനിടയിൽ അഞ്ചൽ മേഖലയിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന അരുൺ രാജ് കാറിൽ ഇടിച്ച് ഉയർന്ന് പൊങ്ങി റോഡിൽ വീഴുകയായിരുന്നു. ഹെൽമെറ്റ് ഉണ്ടായിരുന്നെങ്കിലും ഗുരുതരമായ പരിക്കേറ്റ അരുൺ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണമടഞ്ഞു. കാർ ഡ്രൈവർക്ക് പരിക്കുകളില്ല.
0 تعليقات