ഏപ്രില്‍ 14ന് രാത്രിയാണ് പടയണിവെട്ടം ക്ഷേത്രവളപ്പില്‍ അഭിമന്യു കുത്തേറ്റ് മരിച്ചത്. സുഹൃത്തുക്കളായ പുത്തന്‍ചന്ത മങ്ങാട്ട് കാശിനാഥ് (15), നഗരൂര്‍കുറ്റിയില്‍ ആദര്‍ശ് (17) എന്നിവരെ കുത്തിപ്പരിക്കേല്പിക്കുകയും ചെയ്തിരുന്നു. ഒന്നാം പ്രതി കൊണ്ടോടിമുകള്‍ പുത്തന്‍പുരക്കല്‍ സജയ്ജിത് (21), മറ്റ് പ്രതികളായ ജ്യോതിഷ് ഭവനില്‍ ജിഷ്ണു തമ്ബി (26), കണ്ണമ്ബള്ളി പടീറ്റതില്‍ അരുണ്‍ അച്യുതന് (21), ഇലിപ്പക്കുളം െഎശ്വര്യയില്‍ ആകാശ് പോപ്പി (20), വള്ളികുന്നം പള്ളിവിള ജങ്ഷന് പ്രസാദം വീട്ടില്‍ പ്രണവ് (23), താമരക്കുളം കണ്ണനാകുഴി ഷീജ ഭവനത്തില്‍ ഉണ്ണികൃഷ്ണനാണ് (ഉണ്ണിക്കുട്ടന് 24) എന്നിവരാണ് പിടിയിലായത്. ഇതില്‍ അരുണ്‍, ആകാശ്, പ്രണവ് എന്നിവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ഇവരെല്ലാം ആര്.എസ്.എസ് പശ്ചാത്തലമുള്ളവരാണ് പ്രതികളെന്നായിരുന്നു സി.പി.എമ്മിെന്റ ആരോപണം.
അതേസമയം, പ്രതികള്‍ ലഹരിമാഫിയ ബന്ധമുള്ളവരാണെന്നും നാലാം പ്രതി അരുണ്‍ ഡി.വൈ.എഫ്.െഎക്കാരനാണെന്നുമാണ് സംഘ്പരിവാര്‍ വാദം. പാര്‍ട്ടി ഒാഫിസിലെത്തി ഡി.വൈ.എഫ്.െഎ പതാക ഏറ്റുവാങ്ങുന്ന പ്രതിയുടെ ചിത്രവും വ്യാപകമായി പ്രചരിച്ചിരുന്നു. ഇയാളെ ഒഴിവാക്കിയെന്നായിരുന്നു ഡി.വൈ.എഫ്.െഎ വിശദീകരണം. എന്നാല്‍, സംഭവം നടന്ന് മൂന്നുമാസം പിന്നിട്ടിട്ടും ഇയാളെ പിടികൂടാന്‍ കഴിയാതിരുന്നതാണ് പാര്‍ട്ടി ബന്ധം വീണ്ടും ചര്‍ച്ചയാകാന്‍ കാരണമായത്.
പ്രതിയെ പിടികൂടുന്നതിന് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷിക്കുന്നതില്‍ പൊലീസും താല്പര്യം കാട്ടിയില്ല. സ്റ്റേഷെന്റ പരിസരത്തുനിന്ന് വീണുകിട്ടിയ പ്രതികളെ ഉള്‍പ്പെടുത്തി ഫയല്‍ ക്ലോസ് ചെയ്യുന്നതിലായിരുന്നു താല്പര്യം. കാപ്പ കേസിലുള്‍പ്പെടുത്തി വള്ളികുന്നത്തുനിന്ന് നാടുകടത്തിയവരുമായി വരെ ബന്ധമുള്ളവരായിട്ടും ഇൗ വഴിക്കും അന്വേഷണമുണ്ടായില്ല. ഒന്നാംപ്രതി സജയ്ജിത് എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഇയാള്‍ എറണാകുളത്ത് എത്താന്‍ സഹായം ഒരുക്കിയ രാഷ്ട്രീയ ബന്ധങ്ങളും വിസ്മരിക്കപ്പെടുകയായിരുന്നു.
0 Comments