Latest Posts

നിരവധി സ്ത്രീകൾ ഒപ്പിട്ട പരാതിയിന്മേൽ നടപടി; യുവതികളുടെ പേടിസ്വപ്നമായ ഇരുപത്തിരണ്ടുകാരൻ പൊലീസ് പിടിയിൽ

സ്ത്രീകളുടെയും പെൺകുട്ടികളുടെയും പേടിസ്വപ്നമായി മാറിക്കൊണ്ടിരുന്ന യുവാവിനെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഉഴമലക്കൽ കുളപ്പട ആശാരിക്കോണം റോഡരികത്ത് വീട്ടിൽ സുബീഷാണ് (22) അറസ്റ്റിലായത്. ലഹരി ഉപയോഗിച്ചശേഷം ഉപദ്രവിക്കുന്നത് പതിവായിരുന്നു. നിരവധി പേരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

രാത്രിയിൽ സ്ത്രീകളുള്ള വീടുകളിൽ കടന്നുകയറി അവരെ ഉപദ്രവിക്കുകയും, കുളിക്കുന്ന സമയം എത്തിനോക്കുകയും, വീഡിയോ എടുക്കുന്നതുമാണ് ഇയാളുടെ രീതി. കുളപ്പടയിലെ ക്ഷേത്രത്തിൽ എത്തുന്ന സ്ത്രീകളെ ഇയാൾ ലഹരി ഉപയോഗിച്ചശേഷം ഉപദ്രവിക്കുന്നത് പതിവായിരുന്നു. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികൾ ആര്യനാട് പൊലീസിൽ പരാതി നല്കിയിരുന്നു. കുളപ്പട റസിഡന്റ്സ് അസോസിയേഷനിലെ നിരവധി സ്ത്രീകൾ ഒപ്പിട്ട പരാതിയാണ് പൊലീസിന് നല്കിയത്.

നേരത്തെ കഞ്ചാവ് ഉപയോഗിക്കുന്നത് വിലക്കിയതിലുള്ള വിരോധം കാരണം ഗൃഹസ്ഥനെയും മകളെയും ആക്രമിച്ച കേസിൽ ഇയാളെ പൊലീസ് അന്വേഷിക്കുകയായിരുന്നു. ഇതിനിടെയാണ് സ്ത്രീകള്‍ ഒപ്പിട്ട പരാതിയില്‍ ഇയാളെ അറസ്റ്റ് ചെയ്തത്.

0 Comments

Headline