banner

18 കോടിയ്ക്കായി കാത്ത് നില്ക്കാതെ ഇമ്രാൻ വിടചൊല്ലി.


സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച് ചികിത്സയിലായിരുന്ന ആറുമാസം പ്രായമുള്ള ഇമ്രാന്‍ വിട പറഞ്ഞു. ചികിത്സയ്ക്ക് ആവശ്യമായ പതിനെട്ട് കോടിയുടെ മരുന്നിന് കാത്തുനില്‍ക്കാതെയാണ് ഇമ്രാന്‍ വിടവാങ്ങിയത്.

കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇമ്രാന്റെ ചികിത്സയ്ക്കായി ഇതിനോടകം 16 കോടി സമാഹരിച്ചിരുന്നു. പെരിന്തല്‍മണ്ണ വലമ്പൂരിലെ ആരിഫ്-റമീസ തസ്‌നി ദമ്പതികളുടെ മകനാണ് ഇമ്രാന്‍. രാത്രി 11.30ഓടെയായിരുന്നു മരണം.

കഴിഞ്ഞ മൂന്നുമാസമായി ഇമ്രാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വെന്റിലേറ്ററിലായിരുന്നു. കുഞ്ഞ് ഇമ്രാന്റെ ചികിത്സ നടത്തി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന പതീക്ഷയിലായിരുന്നു കുടുംബം.

ആരിഫിന്റെയും റമീസയുടെയും ആദ്യത്തെ കുട്ടിയും സമാന രോഗം ബാധിച്ച് മരണപ്പെടുകയായിരുന്നു. ഇമ്രാന്‍ ജനിച്ച് മുപ്പതോളം ദിവസങ്ങള്‍ക്ക് ശേഷമാണ് അസുഖം തിരിച്ചറിഞ്ഞത്.

ഇമ്രാനെ പോലെ തന്നെ അപൂര്‍വരോഗം ബാധിച്ച കണ്ണൂര്‍ സ്വദേശിയായ മുഹമ്മദിന് ചികിത്സയ്ക്കായി 18 കോടി രൂപ സുമനസുകള്‍ സമാഹരിച്ച് നല്‍കിയിരുന്നു.

HIGHLIGHTS : spinal muscular atrophy patient 6 month old imam died

إرسال تعليق

0 تعليقات