banner

അക്ഷര മുത്തശ്ശി ഭാഗീരഥിഅമ്മ അന്തരിച്ചു; പ്രണാമം

കൊല്ലം : അക്ഷര മുത്തശ്ശി പ്രാക്കുളം സ്വദേശിനി ഭാഗീരഥിഅമ്മ അന്തരിച്ചു.107വയസ്സായിരുന്നു.ഇന്നലെ രാത്രിയില്‍ ആയിരുന്നു അന്ത്യം. നാരീശക്തി പുരസ്‌കാര ജേതാവാണ്. നൂറ്റിയാറാം വയസില്‍ തുല്യതാ പരീക്ഷ പാസായ ഭാഗീരഥിയമ്മയെക്കുറിച്ച് പ്രധാനമന്ത്രി മന്‍കീ ബാത്തിലും പരാമര്‍ശിച്ചിരുന്നു. സംസ്‌കാരം ഉച്ചയ്ക്ക് 2 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ പ്രാക്കുളത്തെ വീട്ടുവളപ്പില്‍ നടന്നു. 

തുല്യതാ പരീക്ഷയില്‍ 275 മാര്‍ക്കില്‍ 205 മാര്‍ക്കും നേടിയാണ് അക്ഷര മുത്തശ്ശിയെന്ന് വിളിക്കപ്പെട്ട ഭാഗീരഥിയമ്മ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. 74.5 ആയിരുന്നു ഭഗീരഥിയമ്മയുടെ വിജയ ശതമാനം. നൂറ്റിയാറാം വയസ്സില്‍, നാലാം ക്ലാസ്സിന്റെ, തുല്യതാ പരീക്ഷ എഴുതി വിജയം നേടിയ ഭാഗീരഥിയമ്മയുടെ നിര്യാണത്തില്‍ നിയമസഭാ സ്പീക്കര്‍ ശ്രീ. എം ബി രാജേഷ് അനുശോചിച്ചു.

HIGHLIGHTS : bhagheerathi amma passed away

إرسال تعليق

0 تعليقات