banner

കൊല്ലത്ത് പിറന്നാളിന് മദ്യപാനം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുള്‍പ്പെടെ ആറ് പേർ പിടിയിൽ.

ഓയൂർ : ജന്മദിനാഘോഷം അതിര് കടന്നതോടെ പ്രായപൂർത്തി യാവാത്ത മൂന്ന് പെൺകുട്ടികളടക്കം 6 പേർ മദ്യപിച്ച് അവശനിലയിലായി. പ്രായപൂർത്തിയാവാത്ത ആൺകുട്ടിയുടെ ജന്മദിനം ആഘോഷിക്കാൻ മുട്ടറ മരുതിമലയിൽ മൂന്ന് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും എത്തുകയായിരുന്നു. പുലമൺകല്ലും പുറത്ത് വീട്ടിൽ അഖിൽ (18), എഴു കോൺ തൃപ്പലഴികം വാഴോട്ട് വീട്ടിൽ ശരണ്യ (21), കുണ്ടറ മുക്കൂട് ബി.ആർ. വി ഭവനിൽ അതുല്യ (21) എന്നിവരെയും പ്രായപൂർത്തിയാവാത്ത മറ്റ് മൂന്നുപേരെയുമാണ് മദ്യപിച്ച് അവശനിലയിലായതിനെ തുടർന്ന് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. 
ചൊവ്വാഴ്ച വൈകിട്ട് നാലോടെ ഇവർ കൊട്ടാരക്കര ബിവറേജിൽ നിന്ന് മദ്യക്കുപ്പികൾ വാങ്ങി ഓട്ടോയിൽ മുട്ടറ മരുതി മലയിൽ എത്തുകയായിരുന്നു. ഇവിടെ വച്ച് പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും പ്രായപൂർത്തിയായ രണ്ട് പെൺകുട്ടികളും ഒരാൺകുട്ടിയുയി ചേർന്നാണ് മദ്യപിച്ചത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയും ആണും ഛർദിച്ച് അവശ നിലയിലായിരുന്നു. വൈകിട്ട് അഞ്ച് മണിയോടെ ഇവർ പാടുപെട്ട് മലയിറങ്ങി. മുട്ടറ മരുതി മലയിൽ നിന്ന് ഓട്ടോയിൽ അമ്പലപ്പുറത്ത് ഇറങ്ങി. അവിടെ നിന്ന് മറ്റൊരു ഓട്ടോ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാർ ഇവരെ അവശനിലയിൽ കണ്ടത്. ഉടനെ പ്രദേശവാസികൾ കൊട്ടാരക്കര പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. 

പൊലീസെത്തി പ്രായപൂർത്തിയാവാത്ത രണ്ട് പേരെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ശേഷം ഇവരെ ജുവനൈൽ ഹോമിലേക്ക് കൊണ്ടു പോയി. പ്രായപൂർത്തിയായവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്ത് അറസ്റ്റ് ചെയ്തു

HIGHLIGHTS : Alcohol for birthday in Kollam; Six people have been arrested, including minor girls.

Post a Comment

0 Comments