കുണ്ടറ : 3 ലിറ്റർ ചാരായവും 60 ലിറ്റർ ചാരായം വാറ്റാൻ പാകപ്പെടുത്തിയ കോടയും വീട്ടിൽസൂക്ഷിച്ച കുറ്റത്തിനു കുണ്ടറ മുളവന മുണ്ടുമാമ്പിള പടിഞ്ഞാറ്റതിൽ വീട്ടിൽ സതീഷ് കുമാർ (40 വയസ്സ്) എന്നയാൾക്കെതിരെ കൊല്ലം എക്സൈസ് സ്ക്വാഡ് പാർട്ടി അബ്കാരി കേസ്സ് എടുത്തു. സതീഷ് കുമാർ ഇയാളുടെ വീട്ടിൽ വച്ച് ചാരായം വാറ്റി അമിതമായി കുടിച്ചു ബഹളം വയ്ക്കുകയും വില്പ്ന നടത്തി മദ്യപാനികളായവരെ കൂട്ടി സമീപ വാസികൾക്കും സമീപപ്രദേശ ത്തുള്ളവർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും മറ്റും കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാസ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദിനു ലഭിച്ച രഹസ്യവിരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത് പ്രതി എക്സൈസ് പാർട്ടി വരുന്നത് വളരെ ദൂരേ വച്ച് കണ്ട് ഓടി പോയതിനാൽ അറസ്റ്റു ചെയ്യുവാൻ കഴിഞ്ഞില്ല. മദ്യശാലകൾ തുറന്നതിനു ശേഷം വ്യാജവാറ്റിനു ഗണ്യമായി കുറവ് വന്നെങ്കിലും സ്ഥിരമായി വാറ്റു ചാരായം കുടിച്ച് ശീലിച്ചവരും മദ്യശാലകളിൽ പോയി മദ്യം വാങ്ങാൻ മടിയുള്ളവരും ഇപ്പോഴും വ്യാജമദ്യ ഉത്‌പാദനവും വിൽപ്പനയും നടത്തി വരുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്യേഷണം ഊർജീതമാക്കി.കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ നൗഷാദ് , എക്‌സൈസ് ഇൻസ്പെക്ടർ T രാജീവ് നിർമലൻ തമ്പി. ബിനു ലാൽ , സിവിൽ എക്സൈസ് ഓഫീസറൻമാരായ ശ്രീനാഥ്, ജൂലിയൻ ക്രൂസ്, . ഡ്രൈവർ നിതിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ രമ്യഎന്നിവർ അന്വേ്ഷണത്തി്ൽ പങ്കെടുത്തു.. മദ്യം മയക്കുമരുന്നു എന്നിവയെപ്പറ്റിയുള്ള രഹസ്യവിവങ്ങൾ 9400069439, 9400069440, 9400069441. 9400069454 9400069455, 9400069446 എന്നീ നമ്പരുകളിൽ വിളിച്ചറിയിക്കാവുന്നതാണ്. വിവരം നൽകുന്നവരുടെ പേരുവിവരം പറയേണ്ടതില്ല. അഥവ പേരുവിവരം പറഞ്ഞാൽ തന്നെ ആ വിവരം അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്
0 Comments