Latest Posts

അഴിമതി ആരോപണം; കെ സുധാകരനെതിരെ അന്വേഷണം

കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട് വിജിലൻസ്. അഴിമതി ആരോപണം ഉന്നയിച്ച് സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് അന്വേഷണം. പരാതി കോഴിക്കോട് വിജിലൻസ് എസ് പി ക്ക് കൈമാറി.

കെ. കരുണാകരൻ ട്രസ്റ്റിന്റെ പേരിൽ പണപ്പിരിവ് നടത്തിയെന്നും കണ്ണൂർ ഡിസി സി ഓഫീസ് നിർമ്മാണത്തിൽ ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്നും സുധാകരന്റെ മുൻ ഡ്രൈവർ ആരോപിക്കുന്നു. പരാതിയെ തുടർന്ന് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടു.

0 Comments

Headline