Latest Posts

ലോക്ഡൗണിലെ ഇളവ്; മൂന്നാം തരംഗത്തിലേക്ക് നയിക്കും; ഐഎംഎ


ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിക്കുന്നത് മൂന്നാം തരംഗത്തിലേക്ക് നയിക്കുമെന്ന് ഐഎംഎ മുന്നറിയിപ്പ്. ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചില്ലെങ്കില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ടിവരും. ഐഎംഎ പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹ് ആണ് ഇക്കാര്യം പറഞ്ഞത്. സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക്ഡൗണിലേക്ക് പോകേണ്ടിവരും. ആരാധാനാലയങ്ങളിലെ ആള്‍ക്കൂട്ടവും നിയന്ത്രിക്കണം. 

നിലവില്‍ ടിപിആര്‍ 10 ശതമാനത്തിന് മുകളിലുള്ള സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ മൂന്നാം തരംഗത്തിലേക്ക് പോകുകയും അപകടമുണ്ടാക്കുകയും ചെയ്യും. മതനേതാക്കള്‍ ആളുകള്‍ ശ്രദ്ധിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ഐഎംഎ അറിയിച്ചു. വ്യാപാരികള്‍ മുന്നോട്ട് വന്ന് ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് ആവിശ്യപ്പെട്ടു.

0 Comments

Headline