Latest Posts

കൊല്ലത്ത് പഞ്ചായത്ത്‌ മെമ്പറുടെ ആടിനെ അറുത്ത് ചാക്കിൽ കെട്ടി കൊണ്ട് പോകാൻ ശ്രമം

ചിതറ : ചിതറയിൽ ഗ്രാമപഞ്ചായത്ത് മെമ്പറുടെ ആടിനെ മോഷ്ടിച്ചു അറുത്ത് ചാക്കിൽകെട്ടി കൊണ്ട് പോകാൻ ശ്രമം. കിളിത്തട്ട് വാർഡ് മെമ്പർ ഷിബുവിന്റെ ആടിനെയാണ് സാമൂഹികവിരുദ്ധർ അറുത്ത് കൊണ്ടു പോകാൻ ശ്രമം നടത്തിയത്. മേയാൻ വിട്ട ആടുകളിൽ നിന്ന് ഒന്നിനെ കാണാതായ തോടുകൂടി തിരച്ചിൽ നടത്തിയപ്പോഴാണ് തൊട്ടടുത്തുള്ള പുരയിടത്തിൽ നാല് ആളുകൾ ചേർന്ന് ആടിനെ അറുത്ത് വീതം വയ്ക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. വീട്ടുകാരെ കണ്ടയുടൻ ഇവർ ഓടി രക്ഷപ്പെട്ടു. ആടിന്റെ തോലും അവശിഷ്ടങ്ങളും ചാക്കിൽ കെട്ടിയ നിലയിൽ മാംസവും പ്രദേശത്ത് നിന്ന് കണ്ടെടുത്തു. കുറച്ചു മാംസം പ്രതികൾ കൊണ്ടുപോവുകയും ചെയ്തു. മോഷ്ടാക്കളായ നാലുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ചിതറ പോലീസ് സ്ഥലത്തെത്തി കേസെടുത്തു. ചിതറയിലും പരിസരപ്രദേശങ്ങളിലും മോഷണ കേസുകൾ കഴിഞ്ഞ കുറച്ചുനാളുകളായി ഏറെ കൂടുതലാണെങ്കിലും പഞ്ചായത്ത് അംഗത്തിന്റെ തന്നെ ആടിനെ മോഷ്ടിച്ചെടുത്ത വാർത്ത ജനങ്ങളിൽ അമ്പരപ്പ് ഉണ്ടാക്കിയിട്ടുണ്ട്.

HIGHLIGHTS : An attempt was made to slaughter a goat of a Kollam panchayat member and take it away in a sack

0 Comments

Headline