banner

ലോകത്തെ ഞെട്ടിച്ച് കോവിഡിന്റെ മറ്റൊരു വകഭേദം കൂടി: ലാംഡാ പടർന്നത് നാലാഴ്ചക്കുള്ളിൽ 30 ൽ അധികം രാജ്യങ്ങളിൽ, വരും മാസങ്ങളിൽ ഏറ്റവും രൂക്ഷമായ അവസ്ഥയിലേക്ക്.

ക്വാലാലംപൂര്‍ : കൊവിഡിന്റെ പുതിയ വകഭേദമായ 'ലാംഡ' (Lambda) ഡെല്‍റ്റ വകഭേദത്തേക്കാള്‍ മാരകമാണെന്ന് റിപോര്‍ട്ടുകള്‍. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ഡെല്‍റ്റയേക്കാള്‍ രോഗവ്യാപന ശേഷി കൂടിയ വകഭേദമാണ് 'ലാംഡ'യെന്ന് മലേസ്യന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ നാലാഴ്ചയ്ക്കുള്ളില്‍ 30ലധികം രാജ്യങ്ങളില്‍ പുതിയ വൈറസ് കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. ലാംഡ ആദ്യമായി റിപോര്‍ട്ട് ചെയ്ത പെറുവിലാണ് ലോകത്തെ ഏറ്റവും ഉയര്‍ന്ന മരണനിരക്ക് രേഖപ്പെടുത്തിയതെന്ന് മലേസ്യന്‍ ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. യുകെയിലും ലാംഡ വകഭേദം കണ്ടെത്തിയതായി ആസ്‌ത്രേലിയന്‍ ന്യൂസ് പോര്‍ട്ടലായ ന്യൂസ് ഡോട്ട് കോമിന്റെ റിപോര്‍ട്ടിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. യുകെയില്‍ ഫെബ്രുവരി 23 മുതല്‍ ജൂണ്‍ ഏഴ് വരെ ആറ് ലാംഡ കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. എല്ലാം വിദേശയാത്രകളുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ബ്രിട്ടനില്‍ ലാംഡ വകഭേദം കണ്ടെത്തിയ കാര്യം മലേസ്യന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതെത്തുടര്‍ന്ന് വൈറസിന്റെ പുതിയ വകഭേദമായ ലാംഡയെ അണ്ടര്‍ ഇന്‍വെസ്റ്റിഗേഷന്‍ (വിയുഐ) പട്ടികയില്‍ ചേര്‍ത്തതായി ബ്രിട്ടനിലെ ആരോഗ്യവിഭാഗം അറിയിച്ചിരുന്നു. 

 ചിലി, പെറു, ഇക്വഡോര്‍, അര്‍ജന്റീന തുടങ്ങിയ തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലെ ശാസ്ത്രജ്ഞരാണ് ഈ വകഭേദം കണ്ടെത്തിയത്. സ്‌പൈക്ക് പ്രോട്ടീനില്‍ ലാംഡ വകഭേദം ഒന്നിലധികം മ്യൂട്ടേഷനുകള്‍ കാണിക്കുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡെല്‍റ്റ വകഭേദത്തേക്കാള്‍ ലാംഡയ്ക്ക് രോഗവ്യാപന ശേഷി കൂടിയതാണ് എന്നതിന്റെ പേരില്‍ ഗവേഷകര്‍ ആശങ്കാകുലരാണെന്ന് ദി സ്റ്റാര്‍ റിപോര്‍ട്ട് ചെയ്തു. മെയ്, ജൂണ്‍ മാസങ്ങളില്‍ പെറുവില്‍ റിപോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ 82 ശതമാനവും ലാംഡ വകഭേദം മൂലമുള്ളതാണെന്ന് പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷനെ (PAHO) ഉദ്ധരിച്ച് യൂറോ ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു.

Post a Comment

0 Comments