banner

കോപ്പയിൽ കൊളംബിയയെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി അർജന്റീന ഫൈനലിൽ; ഇനി സ്വപ്ന ഫൈനൽ.

ചരിത്രമാകും : ദക്ഷിണ അമേരിക്കൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ 1916 - 2021 വരെ പത്ത് തവണ മാത്രമാണ് ഇരു ടീമുകളും ഫൈനലിൽ ഏറ്റുമുട്ടിയിട്ടുള്ളത്. 
(1975ന് ശേഷമാണ് കോപ്പാ അമേരിക്ക എന്ന നാമകരണം ലീഗിന് നൽകുന്നത്, നാമകരണത്തിന് ശേഷം മൂന്ന് തവണ ഇരു ടീമുകളും ഫൈനലിൽ ഏറ്റുമുട്ടി)

ഫുഡ്ബോൾ പ്രേമികൾ ആകാംശയോടെ ഉറ്റുനോക്കിയ സെമി ഫൈനൽ പോരാട്ടത്തിൽ അർജൻ്റീനാ ഗോൾ കീപ്പർ എമിലിയാനോയുടെ നിശ്ചയദാർഡ്യത്തിന് മുന്നിൽ  കൊളംബിയ മുട്ടുമടക്കി. ഷൂട്ടൗട്ടിൽ ഗോൾ വലയ്ക്ക് നേരെ തടുത്ത മൂന്ന് കിക്കുകൾ കൈപ്പിടിയിലൊതുക്കി അർജന്റീനയ്ക്ക് ഫൈനലിൽ അവസരം നൽകി കൊടുത്ത ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് ആണ് ഈ മാച്ചിലെ താരം.

ഈ മത്സരത്തിൽ അർജൻ്റീന ജയം വരിച്ചതോടെ ജുലൈ 10 ന് മാരക്കാനയിൽ നടക്കുന്ന കോപ്പ അമേരിക്ക ഫൈനലിൽ അർജൻ്റീന   കോപ്പ ഫൈനലിൽ ബ്രസീലിനെ നേരിടും. ലോകത്തിനകത്ത് നിരവധി ആരാധകവൃത്തങ്ങളുള്ള ഇരു ടീമുകൾക്കും കോപ്പാ അമേരിക്കയിലൂടെടെ ലോകം ഉറ്റുനോക്കുന്ന സ്വപ്ന ഫൈനലിൽ നേരിട്ട് സാക്ഷ്യം വഹിക്കാനാകും. ഇന്ത്യൻ സമയം രാവിലെ 5.30 നാണ് ലോകം കാത്തിരിക്കുന്ന സ്വപ്ന ഫൈനൽ.

Updated : 9.40 - INSHAD SAJEEV

Post a Comment

0 Comments