banner

പ്ലസ്ടു പരീക്ഷയിൽ അഷ്ടമുടി സ്കൂളിന് ചരിത്ര വിജയം; സർക്കാർ ഗ്രാമീണ സ്കൂളിന് ഏഴ് ഫുൾ എപ്ലസ്.

കൊല്ലം / അഷ്ടമുടി : പ്ലസ്ടു പരീക്ഷയിൽ അഷ്ടമുടി സ്കൂളിന് ചരിത്ര വിജയം, മുൻ കാലങ്ങളെ കടത്തി വെട്ടി പരീക്ഷ എഴുതിയ കുട്ടികളിൽ 84% പേരും വിജയം കൈവരിച്ചു. 1200 ൽ 1191 മാർക്ക് നേടി ഏൽസാ സാമുവേലിൻ്റെ മിന്നും വിജയം ഉൾപ്പെടെ സ്കൂളിനും നാടിനും അഭിമാനിക്കാൻ ഏഴ് ഫുൾ എപ്ലസുകൾ. കോമേഴ്സ് വിഭാഗത്തിൽ 96% മാർക്ക് നേടി ജെൻസിയ സ്കൂളിൻ്റെ കോമേഴ്സ് ടോപ്പറായി. മുൻ കാലങ്ങളെ അപേക്ഷിച്ച് ഈ വിജയം പ്രതിസന്ധികളോട് പൊരുതിയ വിദ്യാർത്ഥികളുടെ വിജയമായി അടയാളപ്പെടുത്തുമെന്ന് സ്കൂൾ വൃത്തങ്ങൾ വ്യക്തമാക്കി. പന്ത്രണ്ടിലധികം കുട്ടികൾ തൊണ്ണൂറ് ശതമാനത്തിലധികം മാർക്കുണ്ട്.

മിന്നും വിജയത്തിന് തിളക്കമേകാൻ രണ്ട് കുട്ടികൾക്ക് അഞ്ച് എപ്ലസും, മൂന്ന് കുട്ടികൾ നാല് എപ്ലസും കരസ്ഥമാക്കി. കോമേഴ്സ് ബാച്ചിൽ പരീക്ഷ എഴുതിയ 83. 63 ശതമാനം പേരും വിജയിച്ചപ്പോൾ സയൻസ് ബാച്ചിൽ അത് 84.78 ശതമാനമാണ്.

2021 മാർച്ചിലെ ഹയർ സെക്കന്ററി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർ
Full A+
1. ELSA SAMUEL (Science topper) 1191   99.25%
2. DIYA A DEEPU 1190  99.16%
3. SUFIYA DOWLATH   1178  98.2%
4. AARDRA V GOPAL  1169  97.4%
5. ERIN DILEEP  1165  97.08%
6. SREELAKSHMI S KUMAR  1144   95.3%
7. SIDDEQUE  1120   93.3%
Above 90%
1.  JENSIYA  A (Commerce topper) 1150   95.84%
2. HARITHA R  1112  92.67%
3. PRIYA FERDINENT  1127  93.92
4. NEETHU THAMPI T M  1093  91.08
5. K J SAJAN PAUL  1085  90.41

Post a Comment

0 Comments