banner

മെഡിക്കൽ ഓഫീസർക്ക് നേരെ കയ്യേറ്റം: ചടയമംഗലത്ത് കോൺഗ്രസ്സ് പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെ പത്ത് ജനപ്രതിനിധികൾ അറസ്റ്റിൽ.

ചടയമംഗലം : മെഡിക്കൽ ഓഫീസറെ കയ്യേറ്റം ചെയ്തുതുവെന്ന പരാതിയിന്മേൽ നിലമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വീനിതാ ശങ്കറിനെയും ഭരണപക്ഷ ജനപ്രതിനിധികളും കോൺഗ്രസ്സ് പ്രവർത്തകരുമായ മറ്റ് ഒൻപത്  ജനപ്രതിനിധികളെയും ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. മെഡിക്കൽ ഓഫീസർ ശശിധരൻ്റെ മൊഴിയിന്മേലാണ് നടപടി.
ചടയമംഗലം സി.ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

‌സംഭവത്തിൽ പ്രദേശവാസികൾ പറയുന്നതിങ്ങനെ :

കോൺഗ്രസിന് ഭരണ ഭൂരിപക്ഷമുള്ള ‌  നിലമേൽ പഞ്ചായത്തിൽ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് മെഡിക്കൽ ഓഫീസറുമായി ഭരണകക്ഷി പ്രതിനിധികൾക്ക് ഉണ്ടായ തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചത്. ബന്ധുജനങ്ങൾക്കും മറ്റും സ്ലോട്ട് നൽകണമെന്ന ആവശ്യം നിരാകരിച്ചതിനാണ് കയ്യേറ്റ ശ്രമം ഉണ്ടായതെന്നാണ് ആരോപണം. സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സൂം മീറ്റിംഗ് വഴി പങ്കെടുത്തു കൊണ്ടിരുന്ന മെഡിക്കൽ ഓഫീസറുടെ മൊബൈൽ ഫോൺ ജനപ്രതിനിധി എറിഞ്ഞു പൊട്ടിക്കുകയും ശേഷം അസഭ്യവർഷം നടത്തിയതായും ആരോപണമുണ്ട്.

HIGHLIGHTS : Assault on medical officer: Ten ward member's, including Congress panchayat president, arrested in Chadayamangalam. 

Post a Comment

0 Comments