banner

വീട്ടമ്മയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമം; സംഭവം അഞ്ചലിൽ, യുവാവ് അറസ്റ്റിൽ

അഞ്ചൽ : ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ ഇവരുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ അഞ്ചൽ പൊലീസ് പിടികൂടി. കൊല്ലം, അഞ്ചൽ മുങ്ങോട് പനച്ചിവിള വീട്ടിൽ "ഷാലു" എന്ന് വിളിപ്പേരുള്ള വിനീത് (26) നെയാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. 

ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ ഇവരുടെ വീടിൻ്റെ മെയിൻ സ്വിച്ച് ഓഫ് ചെയ്ത ശേഷം പ്രതി വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പീഡനം എതിർത്ത വീട്ടമ്മയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ഇവ പുറത്ത് പറയരുതെന്ന് ഭീഷണിയും ഉയർത്തിയിരുന്നു. തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്  അഞ്ചൽ സി.ഐ കെ.ജി ഗോപകുമാറിൻ്റെ നേതൃത്വത്തിലുള്ള അഞ്ചൽ സ്റ്റേഷൻ പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.

HIGHLIGHTS : Attempt to rape a housewife; In the incident Anchal, the young man was arrested

Post a Comment

0 Comments