banner

പാറക്വാറി തർക്കം: മദ്യ നൽകി കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി

ഓയൂർ : പൂയപ്പള്ളി പൊരിയക്കോട് പാറക്വാറി ഉടമകളുടെ ഗൂണ്ടാ ആക്രമണത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ക്വാറിയിലുണ്ടായ തർക്കം പരിഹരിക്കാനായി വീട്ടിലേക്ക് വിളിച്ച് വരുത്തി മദ്യം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി.ഓയൂർ, പയ്യക്കോട് ,മരങ്ങാട്, നാദിയമൻസിലിൽനവാസ് (36), ചെങ്കുളം, മാവിള പുത്തൻവീട്ടിൽ അനു എസ് തങ്കച്ചൻ (36) എന്നിവരാണ് ക്രൂര മർദ്ദനത്തിന് ഇരയായത്.സംഭവവുമായി ബന്ധപ്പെട്ട് പൊരിയക്കോട്, ഓട്ടുമല വി കെ റോക്സ് എന്ന ക്വാറിയിലെ നടത്തിപ്പുകാരായ പ്രസന്നൻ, ജ്യോതിഷ്, വിശാഖ് എന്നിവരെ കസ്റ്റഡിയിൽ എടുത്തു വെള്ളിരാത്രി 7 മണിയോടെയായിരുന്നു സംഭവം.


വി.കെ.റോക്സിൽ നിന്നും പ്രാദേശിക ലോറികൾക്ക് പാറ നൽകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ നാളുകളായി തർക്കം നിലനിന്നിരുന്നു.
പ്രദേശിക തലത്തിൽ നാൽപ്പതോളം ടിപ്പർ ലോറി കളാണുള്ളത്. കമ്പനി വണ്ടികൾ എന്ന പേരിൽ ഉത്തിക്കര മീനാട് ബംഗ്ലാവിൽ ഗ്രാനൈറ്റ്സിന് 18 ടിപ്പറുകളും, കല്ലുവാതുക്കൽ ആഞ്ജനേയ (ജി.കെ.) ക്രഷർ യൂണിറ്റിന് 10 ടിപ്പറുകളും, ഇത്തിക്കരയിലും മീനാടും യൂണിറ്റുകളുള്ള ക്രഷറിന് 15 ടിപ്പറുകളുമാണ് ക്വാറിയിൽ നിന്നു പാറ കയറ്റാനെത്തുന്നത്. ഇവർക്ക് യഥേഷ്ടംപാറ നൽകുമ്പോൾ പ്രദേശിക ലോറികൾക്ക് മിക്ക ദിവസങ്ങളിലും ഒരു ലോഡ് പാറ മാത്രമേ നൽകൂ ചില ദിവസങ്ങളിൽ രണ്ട് ലോഡ് ലഭിച്ചാലായി. പ്രാദേശികലോറികൾക്ക് കൂടുതൽ പാറ നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് മിക്കദിവസങ്ങളിലും ടിപ്പർ ഡ്രൈവർമാരും,ക്വാറി ഉടമകളും തമ്മിൽ വാക്ക് തർക്കം ഉണ്ടാകാറുണ്ട്. വെള്ളി രാവിലെ 9 മണിയോടെയും ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടാവുകയും 10 മണിയോടെ ക്വാറിയിലെ പ്രവർത്തനം നിർത്തിവെക്കുകയും ചെയ്തു.  
ഇതിൽ ക്വാറി ഉടമകളോട് കയർത്ത് സംസാരിച്ച നവാസിനോടും, അനു വിനോടും,ക്വാറി ഉടമകളിലൊരാളായ പൊരിയക്കോട് സ്വദേശി പ്രസന്നൻ്റെ വീട്ടിൽ വൈകിട്ട് 7 മണിയോടെ എത്താൻ ആവശ്യപ്പെടുകയും അവിടെ വച്ച് ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞതിൻ പ്രകാരം ഇരുവരും പ്രസന്നൻ്റെ വീട്ടിലെത്തി.പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ ഇരുവർക്കും നാടൻ ചാരായം നൽകി സൽക്കരിക്കുകയും ചെയ്തു.നവാസും, അനൂപും മദ്യലഹരിയിലായെന്ന് മനസിലാക്കിയ ക്വാറിഉടമകൾഇരുവരോടു പ്രകോപനപരമായ രീതിയിൽ സംസാരിക്കാൻതുടങ്ങി.നവാസും, അനുവും തിരിച്ച് പ്രതികരിക്കാൻ തുടങ്ങിയതോടെ ക്വാറി ഉടമകൾ ആസൂത്രിതമായി സംഘടിപ്പിച്ച് നിർത്തിയിരുന്നമുപ്പതോളംവരുന്ന ഗൂണ്ടാസംഘംഇരുവരെയും വളയുകയും അക്രമിക്കുകയുമായിരുന്നു.നവാസിൻ്റെ കാലിന് വെട്ടുകയും കൈ അടിച്ചൊടിച്ച്, കൈവിരലുകൾ പിരിച്ചൊടിക്കുകയും ദേഹമാസകലം മുളവടി കൊണ്ട് അടിച്ച് മാരകമായി പരിക്കേൽപ്പിച്ചു. അനുവിനെയും മുളവടിഉപയോഗിച്ചുംഅല്ലാതെയും തലയിലും ശരീരമാസകലവും അതിക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് പൂയപ്പള്ളി പോലീസിൽ നൽകിയ പരാതിയിലും,മൊഴിയിലുംപറയുന്നു. 
സംഭവംനടന്നശേഷംക്വാറിഉടമകൾ പോലീസിൽ വിളിച്ച് രണ്ട് പേർ ആയുധങ്ങളുമായി വീടുകയറി അക്രമിക്കാനെത്തിയെന്നും അവരെ വീട്ടിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും അറിയിച്ചതിനെത്തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ നവാസിനും, അനുവിനും മാരകമായ രീതിയിൽ മർദ്ദനത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് പോലീസ് വാഹനത്തിൽ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ല. ഈ സമയം വിവരമറിഞ്ഞെത്തിയ നവാസിൻ്റെ കൂട്ടുകാർ ഇരുവരെയും പരിപ്പള്ളി മെഡിക്കൽ കോളജിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽനവാസും, അനുവും മദ്യലഹരിയിൽ ആയുധങ്ങളുമായി പ്രസന്നൻ്റെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു എന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. രാത്രി ഏറെ വൈകിയും സംഭവം ഒത്തുതീർപ്പിനുള്ള തീവ്രശമം നടന്നു വരുന്നു.

HIGHLIGHTS : He was called home to settle a dispute at the quarry and allegedly tried to kill him by giving him alcohol

Post a Comment

0 Comments