Latest Posts

കൊല്ലത്ത് വൃദ്ധയ്ക്ക് നേരെ പീഡനശ്രമം; സംഭവത്തിൽ പ്രതിയായ യുവാവ് അറസ്റ്റിൽ.

കൊല്ലം : പൂയപ്പള്ളി ഓയൂർ കുരിശുമൂട് പറണ്ടോട്ട് ആണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം വീടിനടുത്ത റബ്ബർ തോട്ടത്തിൽ കാട് വൃത്തിയാക്കി കൊണ്ടിരുന്ന 65 കാരിക്കാണ് പ്രതിയുടെ ക്രൂരമായ പീഡനം ഏൽക്കേണ്ടി വന്നത് തൊട്ടയൽവാസിയായ ചെങ്കുളം കുരിശുംമൂട് കോളനിയിൽ പറണ്ടോട് വിളയിൽ വീട്ടിൽ കുഞ്ഞുകുഞ്ഞിന്റെ മകൻ മാക്ക്ളി എന്നു വിളിക്കുന്ന സുരേഷ് (35) ആണ് വൃദ്ധമാതാവിനെ ആക്രമിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചത് മദ്യപിച്ചെത്തിയ പ്രതി വൃദ്ധയെ കടന്നു പിടിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും പരിക്കേൽപ്പിക്കുകയും ചെയ്തു പീഡന ശ്രമത്തെ തുടർന്ന് വൃദ്ധ ബഹളം വച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപെടുകയായിരുന്നു നാട്ടുകാർ എത്തിയാണ് പൂയപ്പള്ളി പോലീസിൽ വിവരമറിയിക്കുന്നത് തുടർന്ന് പൂയപ്പളളി സി ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഒളിവിൽ പോയ പ്രതിയെ രാത്രിയോടെ പിടികൂടുകയായിരുന്നു പ്രതി മാക്ക്ളി സുരേഷ് സ്ത്രീകളെ നേരത്തെയും ശല്യം ചെയ്യാറുണ്ടെന്ന് പൊലീസ് പറഞ്ഞു 376 A വകുപ്പ് അനുസരിച്ചാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത് പ്രതിയെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പിന് ശേക്ഷം വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി കോടതിയിൽ ഹാജരാക്കും 

0 Comments

Headline