banner

കൊല്ലത്ത് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

അഞ്ചല്‍ : പ്രായപൂര്‍ത്തിയാകാത്തത പ്ലസ് വൺ വിദ്യാർഥിനിയെ രണ്ട് വര്‍ഷത്തോളമായി പീഡിപ്പിച്ചു വന്ന ഓട്ടോ ഡ്രൈവര്‍ അറസ്റ്റിലായി. നെടിയറ രഞ്ജുഭവനില്‍ സജി എന്ന് വിളിപ്പേരുള്ള 35 വയസ്സുള്ള രഞ്ജുവിനെ ആണ് രക്ഷകർത്താക്കളുടെ പരാതിയെ തുടർന്ന് ഏരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുമായി പ്രതിയായ രഞ്ജു പ്രണയം നടിച്ച് അടുപ്പത്തിലാകുകയും മറ്റാരുമില്ലാത്ത സമയം നോക്കി പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ച് വരികയായിരുന്നു. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ പുനലൂര്‍ ഡിവൈ.എസ്.പി അനില്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ പുനലൂര്‍ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments