കുളത്തൂപ്പുഴ : ട്രിപ്പിൾ ലോക്ക്ഡൗൺ നിലനില്ക്കുന്ന മേഖലയായ കുളത്തൂപ്പുഴയിൽ ബാങ്കിൻ്റെ പ്രവർത്തനം, വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസെത്തി ശാഖ അടപ്പിച്ചു. എസ്.ബി.ഐ കുളത്തുപ്പുഴ ശാഖയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ട്രിപ്പിൾ ലോക്ക്ഡൗൺ മേഖലയിൽ ധനകാര്യ സ്ഥാപനങ്ങൾ പ്രവർത്തനാനുമതി ഇല്ലെങ്കിലും ദേശസാത്കൃത ബാങ്കുകൾക്ക് കുറഞ്ഞ ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തനം നടത്താം എന്നാൽ ഇടപാടുകാരെ അനുവദിക്കില്ല ഈ മാനദണ്ഡം മാനിക്കാതെയാണ് ജില്ലയിലെ കുളത്തൂപ്പുഴ എസ്.ബി.ഐ ശാഖ തുറന്ന് പ്രവർത്തിച്ചത്. ഇത് ചോദ്യം ചെയ്താണ് പ്രദേശത്തെ വ്യാപാരികൾ രംഗത്തെത്തിയത്, അടച്ചില്ലെങ്കിൽ തങ്ങൾ കടകൾ തുറക്കുമെന്നും ഇവർ പറഞ്ഞു. തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തിയാണ് ബാങ്ക് അടപ്പിച്ചത്.
0 Comments