banner

കൊല്ലത്തേക്ക് വന്ന ബിയർ ലോറി മറിഞ്ഞു; സംഭവം ബൈക്കുകാരനെ രക്ഷിക്കാൻ ശ്രമിക്കവേ.

തൃശ്ശൂർ : കൊരട്ടിയിൽ ബിയർ ലോറി മറിഞ്ഞു. പാലക്കാട് നിന്ന് ബിയർ കയറ്റി കൊല്ലത്തേക്ക് പോകുകയായിരുന്നു ലോറിയാണ് ബൈക്ക് യാത്രികനെ രക്ഷിക്കാൻ ശ്രമിക്കവേ മറിഞ്ഞത്. കൊരട്ടി മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിന് സമീപമാണ് ലോറി മറിഞ്ഞത്. 

മുന്നിലുണ്ടായിരുന്ന മോട്ടോർ സൈക്കിൾ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് വെട്ടിച്ച് മാറ്റുന്നതിനിടെയാണ് നിയന്ത്രണം നഷ്ടമായി അപകമുണ്ടായത്. വാഹനം മുഴുവൻ ബിയർ കെയ്സുകളാണ്. ഇത് മറ്റൊരു വാഹനത്തിലേക്ക് മാറ്റി. പശ്ചാത്തലത്തിൽ പോലീസും എക്സൈസും സംഭവസ്ഥലത്ത് എത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായി.

Post a Comment

0 Comments