banner

രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാന്‍ കഴിയില്ല, ദാരിദ്ര്യമാണ് ഭിക്ഷാടനത്തിന് കാരണം - സുപ്രീംകോടതി.

രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. പൊതുസ്ഥലങ്ങളില്‍ നിന്നും ട്രാഫിക് പോയിന്റുകളില്‍ നിന്നും ഭിക്ഷാടകരെ ഒഴിപ്പിക്കാന്‍ പറ്റില്ലെന്നും കോടതി പറഞ്ഞു. ദാരിദ്ര്യമാണ് ഭിക്ഷാടനത്തിന് കാരണം ദാരിദ്ര്യമില്ലാത്തവര്‍ ഭിക്ഷ യാചിക്കില്ലെന്നും പൊതുതാത്പര്യഹര്‍ജി പരിഗണിക്കുകയായിരുന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. വിഷയം രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും

സാമൂഹിക സാമ്പത്തിക പ്രശ്‌നമൊന്നും കോടതിയുടെ ഉത്തരവ് കൊണ്ട് അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും ഭിക്ഷാടകരുടെ പുനരധിവാസമാണ് വേണ്ടതെന്നും സുപ്രീംകോടതി അറിയിച്ചു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി സര്‍ക്കാരിനും നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു. ഭിക്ഷാടകരുടെ വാക്‌സിനേഷനില്‍ നിലപാട് അറിയിക്കണമെന്നും നിര്‍ദേശിച്ചു.ശ്രേഷ്ഠ ചിന്താഗതി കോടതിക്ക് സ്വീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

Post a Comment

0 Comments