banner

കള്ളനോട്ടുമായി ബിജെപി പ്രവർത്തകർ പിടിയിൽ; ഇവർ സഹോദരങ്ങൾ

കള്ളനോട്ട് കേസിൽ ബിജെപി പ്രവർത്തകരായ ഡ്യൂപ്ളിക്കേറ്റ് ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന സഹോദരങ്ങൾ അറസ്റ്റിലായി. ശ്രീ നാരായണപുരം പനങ്ങാട് സ്വദേശികളായ എ രാശേരി വീട്ടിൽ രാകേഷ് 37 രാജീവ് 35 എന്നീ കള്ളനോട്ട് ശൃംഗലയിലെ സഹോദരങ്ങളെയാണ് കൊടുങ്ങല്ലൂർ ഡിവൈഎസ്‌പി സലീഷ് എൻ ശങ്കരൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്. 

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ മേത്തല സ്വദേശിയായ ജിത്തുവിൻ്റെ പക്കൽ നിന്ന് 178500 രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്ത കേസിൽ നടത്തിയ അനേഷണത്തിലാണ് സഹോദരങ്ങളുടെ ബന്ധം കണ്ടെത്തുന്നത് തുടർന്ന് ഇവരെ ബാംഗ്ളൂരിൽ നിന്നും പൊലീസ് സംഘം പിടികൂടി. 

പിടിയിലായ യുവമോർച്ചയുടെയും, ബിജെപിയുടെയും മുൻ ഭാരവാഹികൾ ആയിരുന്നു ഇവർ. 2017-ൽ ഇവരുടെ വീട്ടിൽ നിന്നും കള്ളനോട്ടുകളും നോട്ടടിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും സഹിതം പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

ഇവർ ജാമ്യത്തിലിറങ്ങിയ ശേഷം സംസ്ഥാനത്തിന് പുറത്തെത്തി പഴയ കള്ളനോട്ടടി തുടർന്നു. മലപ്പുറം കോഴിക്കോട് കണ്ണൂർ ചാവക്കാട് എന്നിവിടങ്ങളിലെ ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് കള്ളനോട്ടടിച്ച് ആവശ്യക്കാർക്ക് എത്തിച്ചു കൊടുത്തു അന്തിക്കാട് കാഞ്ഞാണിയിൽ വച്ച് 52 ലക്ഷത്തിൻ്റെ കള്ളനോട്ടുമായി 2019 ൽ രാഗേഷിനെ പോലീസ് പിടികൂടിയിരുന്നു. പിന്നീട് മലപ്പുറം ജില്ലയിലെ എടവണ്ണ, കൊടുവള്ളി എന്നിവിടങ്ങളിൽ കള്ളനോട്ട് കേസിൽപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്നു' ഇതിനിടയിലാണ് ബി ജെ പി പ്രവർത്തകനായ ജിത്തു ഇവരിൽ നിന്ന് വാങ്ങിയ കള്ളനോട്ടുമായി ബൈക്കിൽ വരുമ്പോൾ അപകടത്തിൽ പെട്ടത്. ആശുവത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ജിത്തുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്.

തീരദേശ മേഖലയിലെ മീൻ കച്ചവടക്കാർക്കും ലോട്ടറി വിൽപനക്കാർക്കും ദിവസ പലിശക്കായി നൽകുന്ന പണം ഈ കള്ളനോട്ടുകളാണ് ഇതിൻ്റെ ഇടനിലക്കാരനാണ് ജിത്തു മുമ്പ് രാഗേഷും രഞ്ജിത്തും അറസ്റ്റിലായപ്പോൾ ബിജെപിയുടെ ഉന്നത നേതാക്കൾക്കൊപ്പമുള്ള ഇവരുടെ ചിത്രങ്ങൾ വൈറലായിരുന്നു.

Post a Comment

0 Comments