banner

സ്വകാര്യ ബസ്സ് ഉടമയുടെ മൃതദേഹം അഞ്ചൽ ബൈപ്പാസിൽ കത്തിക്കരിഞ്ഞ നിലയിൽ; സംഭവത്തിൽ ദുരൂഹത.

അഞ്ചൽ ബൈപാസിൽ കണ്ട  കത്തിക്കരിഞ്ഞ നിലയിൽ കണ്ട മൃതദേഹം  കാർത്തിക ബസ് ഉടമയായ ഉല്ലാസിൻ്റേത്. അഗസ്ത്യക്കോട്, അമ്പലമുക്ക് സ്വദേശിയാണ് 45 കാരനായ അവിവാഹിതനായ ഇദ്ദേഹം.   
കോവിഡ് ലോക്ഡൗണിനെ തുടർന്ന് സ്വകാര്യ ബസ് സർവീസുകൾ പലതും നഷ്ടത്തിലായിരുന്നു. ഉടമകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും. ഉല്ലാസും സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു എന്ന് ബന്ധുക്കൾ സൂചിപ്പിച്ചു.

ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് മൃതദേഹം കണ്ടെത്തിയത്.  പോലീസ് സംഭവസ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അഞ്ചൽ - പുനലൂർ റോഡിൽ  സെൻറ് ജോർജ് സ്കൂളിന് മുന്നിലൂടെയുള്ള ബൈപ്പാസിൽ അധികം അകലെ അല്ലാതെയാണ് മൃതദേഹം കണ്ടത്.

إرسال تعليق

0 تعليقات