ഏഞ്ചൽ ഡി മരിയയുടെ കരിയറിനേക്കാൾ പഴക്കമുണ്ട് അർജൻ്റീനയുടെ കോപ്പ സ്വപ്നത്തിന്!
ബ്രസീൽ / മാരക്കാന : മരക്കാനയിൽ വീണ്ടും വീണ് ബ്രസീൽ, കോപ്പ അമേരിക്ക ഫൈനലിൻ്റെ മുഴുവൻ സമയവും പൂർത്തിയാകുമ്പോൾ ബ്രസീലിനെതിരെ അർജൻ്റീന വിജയിച്ചു. 22ആം മിനിട്ടിൽ ഏഞ്ചൽ ഡി മരിയ നേടിയ ഗോളിലാണ് മെസിയും സംഘവും കോപ്പ സ്വപ്നത്തിന് തിരിതെളിച്ചത്. റോഡ്രിഗോ ഡി പോൾ ആണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്. ഒരു ലോംഗ് ബോൾ ക്ലിയർ ചെയ്യുന്നതിൽ വരുത്തിയ ബ്രസീലിയൻ പ്രതിരോധ പരാജയമാണ് പന്ത് ലോബ് ചെയ്ത് ഡി മരിയ ബ്രസീൽ ഗോൾവലയിലേക്ക് തടുക്കാൻ കാരണമായത്. നീണ്ട 28 വർഷത്തിൻ്റെ കാത്തിരിപ്പുണ്ട് അതിലുപരി മെസ്സിയുടെ സാന്നിധ്യമുണ്ട് കോപ്പയിൽ അർജൻ്റീനയുടെ കിരീടധാരണത്തിന്. 1993 ന് ശേഷം ഒരിക്കൽ പോലും ഫുഡ്ബോളിലെ മികച്ച കളിക്കാർ ഉണ്ടാ യിരുന്നിട്ട് കൂടി അവർക്കത് നേടാനായിരുന്നില്ല.
രണ്ടാം പകുതിയിൽ ഫ്രെഡിനു പകരം റോബർട്ടോ ഫിർമീനോയെ ഇറക്കിയ ടിറ്റെ ആക്രമണം കനപ്പിച്ചു. എന്നാൽ, സമർത്ഥമായി പ്രതിരോധിച്ച അർജൻ്റീന ബ്രസീലിന് അവസരങ്ങളേതും നൽകിയില്ല. വിനീഷ്യസ് ജൂനിയർ, ഗബ്രിയേൽ ബർബോസ എന്നിവരും രണ്ടാം പകുതിയിൽ കളത്തിലെത്തി. 85ആം മിനിട്ടിൽ ഗാബിയുടെ ഒരു ഇടങ്കാലൻ വോളി ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് അവിശ്വസനീയമായി സേവ് ചെയ്തതാണ് കളിയിൽ ബ്രസീലിൻ്റെ എടുത്തുപറയത്തക്ക ചാൻസ്. അവസാന മിനിട്ടുകളിൽ ബ്രസീൽ തുടരെ ആക്രമണം അഴിച്ചുവിട്ടെങ്കിലും അർജൻ്റീന വഴങ്ങിയില്ല. 87ആം മിനിട്ടിൽ ഡിപോളിൻ്റെ ഒരു ഗംഭീര പാസ് ഗോളി മാത്രം മുന്നിൽ നിൽക്കെ മെസി പാഴാക്കിയത് അവിശ്വസനീയമായി.
0 Comments