കൊട്ടാരക്കര : സ്വകാര്യവസ്തുവില്‍നിന്ന് ലക്ഷക്കണക്കിനു രൂപയുടെ മരം മുറിച്ചുകടത്തിയെന്ന പരാതിയില്‍ കൊട്ടാരക്കര നഗരസഭാധ്യക്ഷനും കണ്ടാലറിയാവുന്ന പതിനഞ്ചോളം പേര്‍ക്കുമെതിരേ പോലീസ് കേസെടുത്തു. കിഴക്കേക്കര കളീക്കല്‍ പുത്തന്‍വീട്ടില്‍ ബിജു തോമസ് നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
എന്നാൽ പാർട്ടി ആവശ്യപ്പെട്ടാൽ രാജിവയ്ക്കുമെന്നും ആരോപണങ്ങൾ അസത്യമാണെന്നും അധ്യക്ഷൻ എ. ഷാജു അഷ്ടമുടി ലൈവിനോട് പ്രതികരിച്ചു. മാത്രമല്ല എല്ലാം നീതിയ്ക്കനുസൃതമായാണ് നടന്നത്, പാഴ്മരങ്ങളും മറ്റും മുറിച്ചവർക്ക് തന്നെ നൽകിയത് ഉടമസ്ഥൻ്റെ അനുമതിയോടെ അത് അദ്ദേഹം തന്നെ പോലീസിനോട് വെളിപ്പെടുത്തിയെന്നും കേസിനാധാരം ചില രാഷ്ട്രീയ പാർട്ടികളുടെ ശ്രമഫലമാണെന്നും സത്യം ജയിക്കും, സത്യമേ ജയിക്കൂ എന്നും എ. ഷാജു ലൈവിനോട് പ്രതികരിച്ചു.
(പാർട്ടി രാജി ആവശ്യമില്ലായെന്ന് പ്രതികരിച്ചു)
അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റുന്നെന്ന പേരില്‍ തന്റെ അച്ഛന്റെ പേരിലുള്ള വസ്തുവിലെ അഞ്ചുലക്ഷത്തിലധികം രൂപ വിലവരുന്ന മരങ്ങള്‍ മുറിച്ചുകടത്തിയെന്നാണ് പരാതി. കേസില്‍ വിശദമായ അന്വേഷണവും തെളിവെടുപ്പും പോലീസ് തുടങ്ങി. മരം മുറി വിവാദത്തില്‍ നഗരസഭാധ്യക്ഷന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി.കൊട്ടാരക്കര നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി.
0 Comments