banner

ചൈനീസ് കമ്മ്യൂണിസത്തിന് ശതാബ്ദി; പരിപാടിയിൽ പങ്കെടുത്ത് സീതാറാം യെച്ചൂരി അടക്കമുള്ള സിപിഎം നേതാക്കൾ, വിവാദം

ന്യൂഡൽഹി : ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശതാബ്ദി ആഘോഷത്തിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്ത് രാജ്യത്തെ സിപിഎം നേതാക്കൾ . ബുധനാഴ്ച ചൈനീസ് എംബസിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി , ഡി രാജ , ലോക്സഭാ എംപി എസ് സെന്തിൽകുമാർ, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കിന്റെ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ജി ദേവരാജൻ എന്നിവർ പങ്കെടുത്തത്.

അതേ സമയം ഇന്ത്യ-ചൈന അതിർത്തി വിഷയവുമായി ബന്ധപ്പെട്ട് പരിപാടിയ്‌ക്കെതിരെ വിമർശനങ്ങൾ നേരിടുകയാണ് നേതാക്കൾ. എന്നാൽ പരിപാടിയ്ക്ക് ഇതുമായി ബന്ധവുമില്ല എന്ന് ചില പ്രതികരണങ്ങൾ പുറത്തു വരുന്നുണ്ട്. 

Post a Comment

0 Comments