banner

സ്റ്റുഡന്‍റ് പോലീസ് കേഡറ്റുമാരായ വോളന്‍റിയർമാർക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ മർദ്ദനം; സംഭവം ചാത്തന്നൂരിൽ.

ചാത്തന്നൂർ : പോലീസിനൊപ്പം സേവനപ്രവർത്തനം നടത്തിയ 
സ്റ്റുഡൻ്റ് കേഡറ്റുകളെ ഡി വൈ എഫ് ഐ പ്രവർത്തകർ ആക്രമിച്ചതായി ആരോപണം. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടില്ല. സ്റ്റുഡന്റ് പോലിസ് കേഡറ്റുകളായ ആഷിക്, അൻസിൽ എന്നിവരെയാണ് അക്രമിച്ചതായി ആരോപണമുള്ളത്.


സംഭവത്തെ കുറിച്ച് സ്റ്റുഡന്റ് പോലിസ്കേഡറ്റുകൾ പറയുന്നത് ഇങ്ങനെയാണ് ഇന്നലെ രാവിലെ11മണിയോടെ ചാത്തന്നൂർ ജംഗഷനിലെ പോലിസ് ഔട്ട്‌ പോസ്റ്റിൽ വച്ച് പോലീസിന്റെ ലോക്ക്ഡൌൺ പരിശോധനയ്ക്കിടയിൽ ഡി വൈ എഫ് ഐ പ്രവർത്തകർ വന്ന ബൈക്ക് സത്യവാങ്ങ് മൂലം ഇല്ലാത്തത് മൂലം പോലിസ് പിടിക്കുകയും ബൈക്ക് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു ബൈക്ക് പോലിസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകുന്നതിന് സന്നദ്ധസേന പ്രവർത്തകർ കൂടിയായ ഇവരെ ഏൽപ്പിക്കുകയും ചെയ്തു. ഇതിനിടയിൽ ഫോണിൽ കൂടി പാർട്ടി ഓഫിസിൽ ഇരുന്ന നേതാക്കളുമായി പ്രവർത്തകർ ഫോണിൽ ബന്ധപ്പെടുകയും അമ്പതോളം വരുന്ന സംഘം സ്ഥലതെത്തി പോലീസിനെ വളഞ്ഞു ബൈക്ക് ബലാൽകാരമായി പിടിച്ചു വാങ്ങി ഇതിനിടയിൽ പോലിസിന് നേരെയുള്ള ആക്രോശം പോലീസിന്റെ നിർദ്ദേശപ്രകാരം സ്റ്റഡന്റ് പോലിസ് 
വീഡിയോ എടുക്കാൻ ശ്രമിക്കുമ്പോൾ ഡി വൈ എഫ് ഐ നേതാക്കൾ മൊബൈൽ ഫോൺ പിടിച്ചു പറിച്ചു ആക്രമിക്കുകയായിരുന്നു. തുടർന്ന് പോലിസ് ബൈക്ക് തിരിച്ചു കൊടുക്കുകയയും പ്രശ്നം വഷളാക്കാതെ ഒത്ത് തീർപ്പാക്കാൻ ശ്രമിക്കുകയായിരുന്നു തുടർന്ന് സ്റ്റഡന്റ് പോലിസ് കേഡറ്റുകൾ ചാത്തന്നൂർ പോലീസിൽ പരാതി നൽകിയെങ്കിലും പോലിസ് കേസെടുത്തിട്ടില്ല. ആക്രമികളെ തിരിച്ചറിഞ്ഞുട്ടുണ്ടെന്ന് ഇവർ പോലീസിനോട് പറഞ്ഞു.

HIGHLIGHTS : DYFI activists harass student police cadets and volunteers; The incident took place at Chathannur.

Post a Comment

0 Comments