banner

വിൽപ്പന ചെയ്ത നിർത്തിയിരുന്ന പോത്തിനെ മോഷ്ടിച്ചതായി പരാതി



ചിതറ :ചിതറ പുതുശേരി പാലച്ചിറ മുക്കിൽ നിന്നും പോത്തിനെ മോഷണം പോയതായി പരാതി. വിതുരയിലേയ്ക്ക് വേണ്ടി കച്ചവടം ചെയ്തു നിർത്തിയിരുന്ന 250 കിലോഗ്രാം തൂക്കം മതിക്കുന്ന പോത്തിനെയാണ് കഴിഞ്ഞ ദിവസം രാത്രി മോഷ്ടിച്ചത്. ഒരു ലക്ഷത്തി നാല്പതിനായിരം രൂപയ്ക്ക് അഡ്വാൻസ് വാങ്ങി കച്ചവടം ചെയ്ത് നിർത്തിയിരുന്ന രണ്ട് പോത്തുകളിൽ നിന്ന് ഒന്നിനെയാണ് മോഷ്ടിച്ചത്. ഇന്നലെ രാത്രി പത്തര മണിയ്ക്ക് ശേഷമാണു മോഷണം നടന്നത്. ചിതറ പള്ളിക്കുന്നുംപുറം സ്വദേശി ഷജാസിന്റെ പോത്തിനെയാണ് നഷ്ടപ്പെട്ടത്. ചിതറ പോലീസിൽ പരാതി നൽകി.

Post a Comment

0 Comments