രാജസ്ഥാനിലെ ബാർമറിൽ ദളിത് യുവാവിനേയും പിതാവിനേയും പതിനഞ്ചോളം പേർ ചേർന്ന് ക്രൂരമായി മർദ്ദിച്ച് മൂത്രം കുടിപ്പിച്ചു.
യുവാവിനും പിതാവിനും നേരെ ജാതി അധിക്ഷേപങ്ങൾ നടത്തിയ ശേഷമായിരുന്നു മർദ്ദനം. ഗോഹഡ് കാ താല എന്ന ഗ്രാമത്തിൽ പലവ്യഞ്ജനങ്ങൾ വാങ്ങാനെത്തിയതായിരുന്നു രായ്ചന്ദ് മേഗ്വാളും മകൻ രമേശും.
അവിടെവച്ചാണ് ഇരുവരെയും മർദ്ദിച്ചശേഷം മൂത്രം കുടിപ്പിച്ചത്.
രായ്ചന്ദിന്റെ തലക്ക് അടിയേറ്റതിനെ തുടർന്ന് പല്ലുകൾ നഷ്ടപ്പെട്ടു. രമേശിന്റെ കാല് അടിച്ച് ഒടിച്ചു. കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുകൂട്ടരും തമ്മിലുള്ള പഴയൊരു വഴക്കാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. രായ്ചന്ദിന്റെയും രമേശിന്റെയും പരാതിയിൽ പൊലീസ് കേസെടുത്തു. ഖേദ് സിങാണ് മുഖ്യപ്രതിയെന്ന് ഇരുവരും മൊഴിനൽകിയതായി പൊലീസ് പറഞ്ഞു.
മർദ്ദനത്തിൽ പരിക്കേറ്റ ഇരുവരും സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെങ്കിലും പിന്നീട് വിദഗ്ധ ചികിത്സക്കായി ബാർമർ സർക്കാർ മെഡിക്കൽ കോളജിലേക്ക് മാറ്റി.
0 Comments