മലപ്പുറം : ഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വിവാഹിതയെ ഒന്നര വര്ഷം പീഡിപ്പിച്ച പ്രതി പിടിയിൽ. മലപ്പുറം കരുവാരകുണ്ട് നടുത്തൊടിക സിറാജുദ്ദീൻ (31) എന്നയാളെയാണ് കരുവാരകുണ്ട് എസ്.എച്ച്.ഓ അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വിവാഹിതയായ സ്ത്രീയെ ഇയാൾ ഒരു വർഷത്തോളമായി വീട്ടിലും മറ്റ് സ്ഥലങ്ങളിലും വച്ച് ചിത്രങ്ങൾ കാട്ടി പീഡിപ്പിച്ചെന്നാണ് കേസ്. ഇയാളുടെ പക്കലുള്ള ഇരയായ സ്ത്രീയുടെ ചിത്രങ്ങൾ സാമുഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. തുടർന്ന് സംഭവം സിറാജുദ്ദീൻ്റെ സുഹൃത്തുക്കൾ അറിഞ്ഞതോടെ ചിലർ സ്ത്രീയെ സമീപിച്ചു തുടർന്ന് മാനസികമായി തകർന്ന യുവതി വിവരം പോലീസിനെ പരാതിയായി അറിയിക്കുകയായിരുന്നു. പ്രതിയെ കോഴിക്കോട് നിന്നാണ് അറസ്റ്റ് ചെയ്തത് എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
0 Comments