banner

കൊല്ലത്ത് ഗ്രേഡ് എസ്.ഐയെ ആക്രമിച്ച ശേഷം രക്ഷപെട്ട് പ്രതി, മാനസികാരോഗ്യ ചികിത്സാ വാർഡിൽ നിന്ന് ഇയാളെ പിടികൂടി പോലീസ്

ഓയൂർ : പൂയപ്പള്ളി സ്റ്റേഷനിലെ കേസന്വേഷണത്തിനെത്തിയ ഗ്രേഡ് എസ്.ഐ കൃഷ്ണൻകുട്ടിയെ ആക്രമിച്ചു രക്ഷപെട്ട് ഒളിവിൽ പോയ
ചെറുവക്കൽ ഇടയിറത്ത് വീട്ടിൽഷിബു എന്ന് വിളിക്കുന്ന പ്രകാശിനെ(44)യാണ് തിരുവനന്തപുരം ശ്രീരാമ കൃഷ്‌ണമിഷൻ ഹോസ്പിറ്റലിൽ നിന്നും പോലീസ് പിടികൂടിയത്. മാനസിക രോഗിയാണെന്ന് കോടതിയെ തെറ്റിധരിപ്പിച്ച് ജാമ്യംനേടുന്നതിന് വേണ്ടിയാണ് ആശുപത്രിയിൽ ചികിത്‌സയിൽ പ്രവേശിച്ചത്. കഴിഞ്ഞ 17 തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം.

ചാരായവാറ്റ്, കഞ്ചാവ് കച്ചവടക്കേസുകളിൽ റിമാൻ്റിൽ കഴിയുന്നതിനിടെ കോവിഡ് കാലമായതിനാൽ താല്ക്കാലിക ജാമ്യത്തിലറങ്ങിയ പ്രകാശ് മുൻപ് ചാരായംവാറ്റിയ വിവരം പോലീസിൽ അറിയിച്ചത് ചെറുവക്കൽ കോട്ടൂർക്കോണത്ത് സ്വദേശിനിയായ അമ്പിളി എന്ന സ്ത്രീയാണെന്ന് ധരിച്ച് കേസിലെ മഹസർ സാക്ഷിയായ അമ്പിളിയുടെ വീട്ടിൽ അതിക്രമിച്ച് കയറി
അക്രമംനടത്തുന്ന സമയത്ത് അമ്പിളി പോലീസിനെ അറിയിച്ചതിന്റെ
അടിസ്ഥാനത്തിൽ അന്വേഷിക്കാനെത്തിയ പൂയപ്പള്ളി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കൃഷ്ണൻകുട്ടിയെ അക്രമിച്ച് പരിക്കേൽപ്പിച്ച് രക്ഷപ്പെടുക യായിരുന്നു. അക്രമത്തിൽ പരിക്കേറ്റ കൃഷ്ണൻകുട്ടിയുടെ കൈയൊടിഞ്ഞു ചികിത്സയിലാണ്.

പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും എസ്.ഐ അക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തതിന് ജാമ്യം ലഭിക്കാൻ സാധ്യതയില്ലെന്ന് മനസിലാക്കി മാനസിക രോഗിയാണെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ജാമ്യം ലഭിക്കുമെന്ന് കരുതിയാണ് ബുദ്ധിപരമായി ശാസ്തമംഗലത്തെ ശ്രീരാമകൃഷ്‌ണ മിഷൻ ഹോസ്പിറ്റലിൽ അഡ്മിറ്റായത്. ലഹരി ഉപയോഗിക്കുന്ന പ്രകാശ് ആശുപത്രി നിർദ്ദേശങ്ങൾ പാലിക്കാതെ സുഹൃത്തുക്കളുമായി ചേർന്ന് ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ആശുപത്രി അധികൃതർ തിരുവനന്തപുരം മ്യൂസിയം പോലീസിൽ വിവരം അറിയിച്ചശേഷം നിർബന്ധമായി ആശുപ്രതിയിൽ നിന്നും വിടുതൽ നൽകുകയും ചെയ്തു. മ്യൂസിയം പോലീസ് ഇയാളെതടഞ്ഞ് വെച്ച് ചോദ്യംചെയ്ത് പൂയപ്പള്ളി പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് എസ്ഐ ഗോപീചന്ദ്രൻ്റെ മേൽനോട്ടത്തിൽ ഗ്രേഡ് എസ്.ഐ.സന്തോഷ് കുമാർ, എസ്.സി.പി.ഒമാരായ സജി, റോബിൻ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചാരായം വാറ്റ്, കഞ്ചാവ്കടത്ത് തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ പ്രകാശിനെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Post a Comment

0 Comments