banner

ഡിജിറ്റൽ പീഡനം: കൊല്ലം സ്വദേശി പിടിയിൽ, പതിനൊന്ന്കാരിയും ഇര

പാമ്പാടി : മിസ്ഡ് കോൾ ബന്ധത്തിലൂടെ കുടുംബവുമായി അടുത്ത ശേഷം മലേഷ്യയിലിരുന്ന് യുവാവ് പതിനൊന്ന്കാരിയെ വീഡിയോ കോളിൽ മോശമായി ചിത്രീകരണത്തിന് പ്രേരിപ്പിച്ച് അവ റെക്കോർഡ് ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ കൊല്ലം സ്വദേശി പിടിയിൽ. കൊല്ലം, വർക്കല സ്വദേശിയായ എസ്.ഷിജുവാണ് (35) പൊലീസ് സംഘത്തിൻ്റെ പിടിയിലായത്.

മിസ്ഡ് കോളിലൂടെ ഇയാൾ കുടുംബവുമായി പരിചയപ്പെടുകയായിരുന്നു. ആദ്യ തവണ ഫോൺ അറ്റൻ്റ് ചെയ്തത്‌ കുട്ടിയുടെ മുത്തശ്ശിയായിരുന്നു ഇവർ വിദേശത്തുള്ള തങ്ങളുടെ ബന്ധുവാണ് മറുതലയ്ക്കലെന്ന് കരുതി കുടുംബ വിവരങ്ങൾ പങ്ക് വെച്ചു, മലേഷ്യയിലായിരുന്ന പ്രതി ഇത് മുതലെടുത്ത് ബന്ധം തുടർന്നു. തന്ത്രത്തിൽ പെൺകുട്ടിയുടെ കുടുംബ വിവരങ്ങൾ അറിഞ്ഞ പ്രതി കുട്ടിയുടെ മാതാപിതാക്കൾ വിദേശത്താണെന്ന് മനസ്സിലാക്കി കുട്ടിയ്ക്ക് ഓൺലൈൻ ക്ലാസെടുത്ത് നൽകാനെന്ന വ്യാജേന വാട്സാപ്പ് നമ്പർ കൈപ്പറ്റി, തുടർന്ന് ഇതിൻ്റെ മറവിൽ കുട്ടിയെ തനിച്ച് റൂമിൽ കയറ്റി നിർബന്ധപൂർവ്വം ലൈംഗീക ചേഷ്ടകൾ ചെയ്യിപ്പിക്കുകയായിരുന്നു ഇത് റെക്കോർഡ് ചെയ്യുകയ്യും ചെയ്തു. പണം ആവശ്യപ്പെട്ട് രക്ഷിതാക്കളെ പ്രതി ബന്ധപ്പെട്ടപ്പോഴാണ് ഈക്കാര്യം ശ്രദ്ധയിൽപ്പെടുന്നത് തുടർന്ന് രക്ഷിതാക്കൾ പരാതി നൽകി.

പമ്പാടി പൊലീസ് എസ്.ഐ വി.എസ്.അനിൽകുമാറിൻ്റെ നേതൃത്വത്തിൽ സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു എന്നാൽ വിദേശത്തായതിനാൽ പ്രതിയെ പിടികൂടാൻ മാസങ്ങൾ കാത്തിരിക്കേണ്ടി വന്നു, രഹസ്യമായ നടന്നു വന്ന അന്വേഷണത്തിൽ ഇയാൾ  ചെന്നൈ വിമാനത്താവളത്തിൽ എത്തുമെന്ന് ലഭിച്ച സൂചനയുടെ ലഭിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ ചെന്നൈ പൊലീസിൻ്റെ സഹായത്തോടെയാണ് പാമ്പാടി പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതിയെ മീനമ്പാക്കം കോടതിയില്‍ ഹാജരാക്കിയ ശേഷം പാമ്പാടി സ്റ്റേഷനിലെത്തിച്ചു. പോക്‌സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എസ്.ഐ. പി.എസ്.അംശു, സി.പി.ഒ.മാരായ സജിത്ത്കുമാര്‍, ഷാജി എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്.  

ഇയാളുടെ മൊബൈലിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാശം, ഇയാൾ മറ്റു പല സ്ത്രീകളെയും പെൺകുട്ടികളെയും സമാന രീതിയിൽ ലൈംഗീക ദ്യശ്യങ്ങൾ പകർത്തുകയും ഇവ സൂക്ഷിക്കുകയും ചെയ്തതായി കണ്ടെത്തി.

Post a Comment

0 Comments