banner

തേവലക്കരയിലെ ബിജെപിയുടെ ഏക പ്രതിനിധിയെ അയോഗ്യനാക്കി; ദുബായിൽ ജോലി ലഭിച്ചെന്ന് ആരോപണം.

ചവറ : തേവലക്കരയിലെ ബിജെപി പ്രതിനിധിയെ അയോഗ്യനാക്കി. തേവലക്കര പഞ്ചായത്തിലെ ഏക ബിജെപി അംഗം എംപി മനോജിനെ അയോഗ്യനാക്കി. മുന്ന്‌ സ്ഥിരംസമിതിയോഗങ്ങളിലും ഏഴ്‌ പഞ്ചായത്ത്‌ കമ്മിറ്റി യോഗങ്ങളിലും ഹാജരാകാത്തതിനാല്‍ അയോഗ്യനാക്കിയതായി മനോജിന്‌ പഞ്ചായത്ത്‌ സെക്രട്ടറി കത്തു നല്‍കുകയായിരുന്നു. അപ്പീല്‍ കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ ഒഴിവ് നികത്തുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ്‌ കമ്മീഷനെ അറിയിച്ചതായും പഞ്ചായത്ത്‌ സെക്രട്ടറി എം ജി ബിനോയ്‌ പറഞ്ഞു.
തേവലക്കര നടുവിലക്കര മൂന്നാംവാര്‍ഡ്‌ അംഗമാണ്‌ മനോജ്. മാര്‍ച്ച്‌ അഞ്ചുമുതല്‍ ആറുമാസത്തേക്ക് അവധി ആവശ്യപ്പെട്ട് മനോജ്‌ മാര്‍ച്ച്‌ നാലിന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌ സിന്ധുവിന്‌ അപേക്ഷ നല്‍കി. മാര്‍ച്ച്‌ 22 ന്
ചേര്‍ന്ന പഞ്ചായത്ത്‌ കമ്മിറ്റി അവധി അനുവദിക്കേണ്ടതില്ലെന്നു തീരുമാനിച്ചു. ഏപ്രില്‍ 22 ന് മനോജ്‌ പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ രാജിക്കത്ത്‌ നല്‍കി. എന്നാല്‍, പഞ്ചായത്തീരാജ്‌ നിയമവ്യവസ്ഥയ്ക്ക്‌ അനുസരിച്ചല്ല രാജി നല്‍കിയതെന്ന കാരണം ചൂണ്ടിക്കാട്ടി രാജി തിരസ്കരിച്ചു. ഫെബ്രുവരി 22ന്‌ ചേര്‍ന്ന കമ്മിറ്റിയിലാണ്‌ മനോജ്‌ അവസാനം ഹാജരായത്‌. തുടര്‍ന്ന്‌ നടന്ന പഞ്ചായത്ത്‌ കമ്മിറ്റികളിലും മനോജ്‌ അംഗമായ ധനകാരൃ സ്ഥിരംസമിതിയിലും പങ്കെടുത്തിട്ടില്ല. പഞ്ചായത്ത്‌ നിയമപ്ര
കാരം ഒടുവിലത്തെ യോഗത്തിൻ്റെ തീയതി മുതൽ മുതല്‍ തുടര്‍ച്ചയായി മൂന്ന് മാസക്കാലം പഞ്ചായത്തിൻ്റെ അനുമതിയില്ലാതെ സ്ഥിരം സമിതി യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ അംഗമായി തുടരാൻ കഴിയില്ല.

തുടർന്ന് ആരോപണങ്ങളിൽ ഇദ്ദേഹം ദുബായിൽ ജോലി ലഭിച്ചതിനെ തുടർന്നാണ് ജനപ്രതിനിധി സ്ഥാനം രാജിവച്ചതെന്നും പ്രതിഫലിച്ചു. 

Post a Comment

0 Comments