banner

ബാങ്കിനെ കബളിപ്പിച്ച് 15 ലക്ഷം തട്ടിയ ഡോക്ടർ അറസ്റ്റിൽ

ചിറയിൻകീഴ് : വ്യാജപ്രമാണം ഉണ്ടാക്കി ബാങ്കിൽ നിന്ന് 15 ലക്ഷം തട്ടിയ ഡോക്ടർ പിടിയിലായി. ശാർക്കര സുമതി നിവാസിൽ ഡോ. സുധാകരൻ നായരാണ് (57) ചിറയിൻകീഴ് പൊലീസിന്റെ പിടിയിലായത്.

ശാർക്കര റെയിൽവേഗേറ്റിന് സമീപമുള്ള 10 സെന്റ് വസ്തുവും വീടും സിൻഡിക്കേറ്റ് ബാങ്ക് തിരുവനന്തപുരം പാളയം ബ്രാഞ്ചിൽ വ്യാജപ്രമാണം ഈടുവച്ച് 15 ലക്ഷം രൂപ എടുത്തിരുന്നു. തുടർന്ന് ഈ വസ്തു ചിറയിൻകീഴ് റീത്ത ഡെയിലിൽ സിംസൺ എന്നൊരാൾക്ക് 17 ലക്ഷം രൂപയ്ക്ക് മറിച്ചു വിൽക്കുകയും ചെയ്തു. ബാങ്കിലെ പണം തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ബാങ്ക് ജപ്തി നടപടിയിലേക്ക് നീങ്ങിയപ്പോഴാണ് സിംസൺ തിട്ടിപ്പിനിരയാതെന്ന് അറിയുന്നത്. തുടർന്ന് സിംസൺ ചിറയിൻകീഴ് പൊലീസിൽ പരാതി നൽകുകയായിരുന്നു. 

സ്ഥലം വിറ്റശേഷം ചെന്നൈയിലും മറ്റും ഒളിവിൽ കഴിയുകയായിരുന്ന പ്രതി അമ്പലമുക്കിലുള്ള എസ്.എഫ്.എസ് ഫ്ലാറ്റിലുണ്ടെന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി ഡി. സുനീഷ് ബാബുവിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചിറയിൻകീഴ് എസ്.എച്ച്.ഒ ജി.ബി. മുകേഷ്, എസ്.ഐ വിനീഷ് കുമാർ, എ.എസ്.ഐമാരായ ഹരി, ബൈജു, ഷജീർ, സി.പി.ഒ ആദർശ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി ധാരാളം പേരെ കബളിപ്പിച്ചിട്ടുള്ളതായും, ഇപ്രകാരം തട്ടിയ പണം സിനിമാ നിർമ്മാണത്തിനും റിയൽ എസ്റ്റേറ്റ് ബിസിനസിനും ചെലവാക്കിയതായുമാണ് അറിയാൻ കഴിഞ്ഞതെന്നും ബാങ്ക് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് പ്രതി ഇപ്രകാരം തട്ടിപ്പുകൾ നടത്തിയതെന്നും പൊലീസ് പറഞ്ഞു. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്്്.

HIGHLIGHTS : Doctor arrested for defrauding bank of Rs 15 lakh

Post a Comment

0 Comments