banner

കൊല്ലത്ത് വയോധികൻ വീടിനുള്ളിൽ മരിച്ച നിലയില്‍

കൊല്ലം : വീട്ടിനുള്ളില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. കിളികൊല്ലൂര്‍ രണ്ടാംകുറ്റി പ്രിയദര്‍ശിനി നഗറില്‍ പ്ലാവഴികത്ത് കിഴക്കേ തൊടിയില്‍ ശശിധരൻ ‍(59) ആണ് മരിച്ചത്. ഇയാള്‍ ഒറ്റക്ക്​ താമസിച്ചുവരുകയായിരുന്നു. ശനിയാഴ്ച ഉച്ചക്ക്​ 12.30നാണ് വീട്ടിനുള്ളിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ശോഭ കാല്‍ വിരലിന് പരുക്കേറ്റതിനെതുടര്‍ന്ന് മാസങ്ങളായി മകളോടൊപ്പമായിരുന്നു താമസം. 

ശശിധരന്‍ താമസിച്ചിരുന്ന വീട് കുറച്ചുനാള്‍ മുന്‍പ് പെയ്ത മഴയില്‍ തകര്‍ന്നിരുന്നു. പിന്നീട് ഒറ്റ മുറിയുള്ള വീട് നിർമിച്ച് അതിലായിരുന്നു താമസം. കൂലിപ്പണിക്ക് പോയാണ് വരുമാനം കണ്ടെത്തിയിരുന്നത്. കഴിഞ്ഞ ദിവസവും ജോലിക്ക് പോയിരുന്നതായും യാതൊരു അസുഖവുമില്ലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. 

നാട്ടുകാര്‍ വിവരമറിയച്ചതിനെതുടര്‍ന്ന് കിളികൊല്ലൂർ പൊലീസെത്തി ഇന്‍ക്വസ്​റ്റ്​ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്​റ്റുമോര്‍ട്ടത്തിനും കോവിഡ് പരിശോധനക്കുമായി ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണത്തില്‍ അസ്വഭാവികതയുണ്ടോയെന്ന് പോസ്​റ്റു​േമാര്‍ട്ടത്തിന് ശേഷമേ പറയാനാകുവെന്ന് പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംസ്‌കാരം ഞായറാഴ്ച വൈകിട്ട് നടക്കും. ഭാര്യ: ശോഭ. മകള്‍: ലത. മരുമകന്‍: ബിജു.

HIGHLIGHTS : Elderly man found dead inside his house in Kollam

Post a Comment

0 Comments