banner

തൃക്കരുവയിൽ നടവഴിക്ക് നടുവിലാണ് ഇലക്ട്രിക്ക് പോസ്റ്റ്; ജനങ്ങളെ വീണ്ടും ഇടവഴി നടത്തിച്ച് കാഞ്ഞിരംകുഴി കെ.എസ്.ഇ.ബി - ASHTAMUDY LIVE NEWS EXCLUSIVE

എന്നാൽ പഞ്ചായത്തിൻ്റെ ഗുരുതരമായ വീഴ്ച നിർമ്മാണ സമയത്ത് ഉണ്ടായിട്ടുണ്ടെന്നും പൊതുസ്ഥലത്ത് പോസ്റ്റ് നിലനില്ക്കെ കോൺക്രീറ്റ് ചെയ്തത് ക്രമിനൽ നടപടിയാണെന്നും പൊതു പ്രവർത്തകർ ആരോപിച്ചു.

തൃക്കരുവ : വെള്ളം നിറഞ്ഞിടത്ത് മണൽകൂന കെട്ടിയാണ് വയലിലൂടെ വർഷങ്ങൾക്ക് മുമ്പ് പ്ലാന്തോടത്ത് ജംഗ്ഷനിൽ നിന്ന് കരുവയിലേക്ക്  ഇവിടുത്തുകാർ സഞ്ചരിച്ചുകൊണ്ടിരുന്നത്. കാലത്തിനൊപ്പം വന്ന മാറ്റം ഈ വഴിയെ കോൺക്രീറ്റ് വഴിയാക്കി നിലവിൽ അവിടെ സ്ഥാപിച്ചിരുന്ന പോസ്റ്റുകൾ കോൺക്രീറ്റിന് മുകളിൽ തന്നെ നിലനിർത്തിയാണ് ഇത്തരത്തിലൊരു കോൺക്രീറ്റ് പാത അവിടെ ഉയർന്നത് പ്രദേശവാസികൾ മാത്രമല്ല നാടും നാട്ടുകാരും ഉറ്റുനോക്കിയ വികസന പാത. പിൽക്കാലത്ത് നടുവിൽ നിന്ന പോസ്റ്റുകൾ മാറ്റണമെന്ന ആവശ്യം ഉയർന്നെങ്കിലും കെ.എസ്.ഇ.ബിയാണ് ഇത് ചെയ്യേണ്ടതെന്നായിരുന്നു പൊതു ഭാഷ്യം. എന്നാൽ കാലാന്തരങ്ങളിൽ പോസ്റ്റ് മാറ്റാറുള്ളത് പോലെ വീണ്ടും അവ മാറ്റി പക്ഷെ സ്ഥാപിച്ചത് അവ നിന്നിടത്ത് നിന്ന് ഒരു അടി മാറാതെയായിരുന്നു. 

മൊത്തതിൽ വ്യക്തമായി പറഞ്ഞാൽ കാഞ്ഞിരംകുഴി കെ.എസ്.ഇ.ബിയുടെ സംഘം പോസ്റ്റ് വീണ്ടും യഥാസ്ഥാനത്ത് തന്നെ പുനർ സ്ഥാപിക്കപ്പെട്ടു അതും വഴിയുടെ നടുക്ക്. ഇതിന് ആവശ്യമായ പരിഹാരം ഉടനടി കാണണമെന്നാട് നാട്ടുകാരുടെയും പൊതു പ്രവർത്തകരുടെയും ആവശ്യം. എന്നാൽ പഞ്ചായത്തിൻ്റെ ഗുരുതരമായ വീഴ്ച നിർമ്മാണ സമയത്ത് ഉണ്ടായിട്ടുണ്ടെന്നും പൊതുസ്ഥലത്ത് പോസ്റ്റ് നിലനില്ക്കെ കോൺക്രീറ്റ് ചെയ്തത് ക്രമിനൽ നടപടിയാണെന്നും പൊതു പ്രവർത്തകർ ആരോപിച്ചു.

Post a Comment

0 Comments