തൃക്കുന്നപ്പുഴ : ആലപ്പുഴ തോട്ടപ്പള്ളി റോഡിൽ അനുവദനീയമായതിൽ കൂടുതൽ ഭാരം കയറ്റി കരിമണലുമായ ലോറികൾവന്നതിൽ പ്രതിഷേധിച്ചെത്തിയവരെ അമ്പലപ്പുഴ പോലീസ് നേരിടുന്ന കാഴ്ച്ഛ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയാണ്.
പ്രതിഷേധക്കാർ പിരിഞ്ഞു പോകാൻ കൂട്ടാക്കത്തതിനെ തുടർന്നാണ് പൊലീസ് അനുനയത്തിലേക്ക് എത്തിയതെങ്കിലും കരിമണൽ ഖനനം നിർത്തിവെയ്ക്കാൻ ആവശ്യപ്പെടാത്തതോടെയാണ് രംഗം പ്രക്ഷുപ്തമായത്. നിയമം സംരക്ഷിക്കാനെത്തിയ പൊലീസ് കൊവിഡ് പ്രോട്ടോകോളുകൾ മറന്ന് ജനങ്ങളിലേക്കിറങ്ങി ലാത്തി വീശുകയും തടയാൻ ശ്രമിച്ചവരെ ശാരീരികമായി ആക്രമിക്കുകയും ചെയ്യുന്നത് മുതലാളിത്വ ജനാധിപത്യത്തെ സംരക്ഷിക്കുവാനാണ് എന്നുള്ളതാണ് ഏക ആശ്വാസം. പ്രതിഷേധക്കാർക്ക് ജീവിതപാഠത്തിലൂടെയാണ് ക്ഷമ നഷ്ടപ്പെട്ടതെങ്കിൽ പൊലീസ് മുറയ്ക്ക് അവർ അർഹരാണോ എന്നുള്ളത് വായിക്കുന്ന ജനം മനസ്സിലാക്കട്ടെ.
സംഭവത്തിൽ അടിയന്തിരമായി ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇടപെട്ട് നീതി ഉറപ്പാക്കണമെന്നും, പൊലീസിലെയും കരിമണൽ ഖനനത്തിന് പിന്നിലെയും കുറ്റവായികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാണ് പൊതുസമൂഹം സാമൂഹിക മാധ്യമങ്ങളിലൂടെ പറയുന്നത്.
0 Comments