banner

ഒടുവിൽ കണ്ടെത്തി, മുകേഷിനെ ഫോണില്‍ വിളിച്ചത് പാർട്ടി നേതാവിന്റെ മകന്‍ തന്നെ; പരാതിയില്ലെന്ന് നേതാവും കുടുംബവും


ഒറ്റപ്പാലം : ചലച്ചിത്ര താരവും ഇടത് എംഎല്‍എയുമായ മുകേഷിനെ ഫോണില്‍ വിളിച്ച പത്താംക്ലാസ് വിദ്യാര്‍ഥിയോട് കയര്‍ത്തു സംസാരിച്ച സംഭവത്തില്‍ വിവാദങ്ങള്‍ക്ക് വിരാമമിടാന്‍ സിപിഎം ഇടപെടല്‍. മുകേഷ് കയര്‍ത്ത് സംസാരിച്ചതില്‍ തങ്ങള്‍ക്ക് പരാതിയില്ലെന്ന് വിദ്യാര്‍ഥിയും കുടുംബവും വ്യക്തമാക്കി. ഒറ്റപ്പാലം മുന്‍ എംഎല്‍എ എം ഹംസക്കുട്ടിയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തിയ ശേഷമാണ് വിദ്യാര്‍ഥി മാധ്യമങ്ങളെ കണ്ടത്. മുകേഷിനെ വിളിച്ചത് മീറ്റ്‌ന സ്വദേശിയായ വിഷ്ണു ആണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. കുട്ടിയുടെ കുടുംബം സിപിഎം അനുഭാവികളാണ്. പിതാവ് സിഐടിയു നേതാവാണ്. വിഷ്ണു ബാലസംഘം പ്രവര്‍ത്തകനാണ്. അതേസമയം, ഫോണ്‍ വിളി വിവാദത്തിനു പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന വിധത്തില്‍ ന്യായീകരിച്ച മുകേഷിന്റെ അവകാശവാദങ്ങളെല്ലാം തെറ്റാണെന്നും ഇതോടെ വ്യക്തമായി.

'ആറ് തവണ വിളിച്ചു. സിനിമ നടനെ വിളിക്കുകയല്ലേ. അതിനാല്‍ എന്റെ കാര്യം നടക്കുമെന്നാണ് കരുതിയത്. ഫോണില്ലാത്ത കുട്ടികള്‍ക്ക് സൗകര്യം ഒരുക്കാന്‍ വേണ്ടി സഹായം തേടിയാണ് വിളിച്ചത്. ആറ് പ്രാവശ്യം വിളിച്ചതിനാലാവും ദേഷ്യപ്പെട്ടത്. സാര്‍ ഫോണ്‍ എല്ലാവര്‍ക്കും കൊടുക്കുന്നുണ്ട് എന്ന് കേട്ടിരുന്നു. കൂട്ടുകാരന് വേണ്ടിയാണ് അദ്ദേഹത്തെ സമീപിച്ചത്. ഫോണില്ലാത്ത കുട്ടികള്‍ പഠനത്തിന് കഷ്ടപ്പെടുന്നത് കണ്ട് വിഷമം തോന്നിയിരുന്നു. അതിനാലാണ് വിളിച്ചത്. എനിക്ക് ഫോണ്‍ വാങ്ങി നല്‍കാന്‍ അമ്മ ബുദ്ധിമുട്ടിയത് കണ്ടിരുന്നു. അത് കണ്ട് മറ്റ് കുട്ടികള്‍ക്ക് വേണ്ടി ഇടപെടാനാണ് മുകേഷിനെ വിളിച്ചതെന്നും വിദ്യാര്‍ഥി മാധ്യമങ്ങളോട് പറഞ്ഞു.

Post a Comment

0 Comments