Latest Posts

കൊല്ലത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച ഇരുപത്തിമൂന്നുകാരനായ ഫേസ്ബുക്ക് സുഹൃത്ത് പിടിയിൽ.

ഓയൂർ : ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട ദളിത് വിഭാഗത്തിൽപ്പെട്ട  പതിനഞ്ചുകാരിയെ പീഡനത്തിനിരയാക്കിയതായി പറയപ്പെടുന്ന യുവാവിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ്ചെയ്തു. പെരിനാട്, വെള്ളിമൺ കായൽവാരം, ഇടക്കര, കോളനിയിൽവീട്ടിൽ അലി(23) ആണ് പിടിയിലായത്. പൂയപ്പള്ളി സ്റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിയെ 6 മാസ മുൻപാണ് അലി ഫേസ്ബുക്ക് വഴി പരിചയപ്പെട്ടത്. പെൺകുട്ടിയുമായി സൗഹൃദത്തിലായ ഇയാൾ വിവാഹ വാഗ്ദാദാനം നൽകി, മെയ് അവസാനത്തോടെ വേങ്ങൂർ, ചാങ്ങോട്മലയിൽ കൂട്ടിക്കൊണ്ടുപോയി ബലപ്രയോഗത്തിലുടെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞദിവസം സ്കൂട്ടറിൽ കടത്തി ക്കൊണ്ടുപോയ പെൺകുട്ടിയെ വെള്ളിമൺ കായലോരത്ത് കൊണ്ട് പോയി ഇടിഞ്ഞ് പൊളിഞ്ഞ കെട്ടിടത്തിൻ്റെ പുറകിലുള്ള കാട്ടിൽവെച്ചും പീഡിപ്പിച്ചെന്നാണ് കേസ് പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ പൂയപ്പള്ളി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. പോക്സോ നിയമപ്രകാരംകേസെടുത്ത അലിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

0 Comments

Headline